മനാമ: ബഹ്‌റൈനിലെ കാസർഗോഡ് കാരുടെ കൂട്ടായ്മയായ കാസർഗോഡ് ഡിസ്ട്രിക്റ്റ് പ്രവാസി അസോസിയേഷൻ ( കെ ഡി പി എ ) "ഒപ്പരം " പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുത്തു. കഴിഞ്ഞ ദിവസം മനാമ കെ സിറ്റി ഹാളിൽ സംഘടനയുടെ കുടുംബ സംഗമവും ജനറൽ ബോഡി യോഗവും നടന്നു. യോഗത്തിൽ കഴിഞ്ഞ വർഷങ്ങളിലെ ഭരണസമിതി പ്രസിഡണ്ട് ബാബു കുഞ്ഞിരാമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുത്തത്.
/sathyam/media/media_files/f0JpgWdzauo0Ad0o8dJZ.jpeg)
പ്രസിഡന്റ്: രാജേഷ് കോടോത്ത്,ജനറൽ സെക്രട്ടറി: രാജീവ് വെള്ളിക്കോത്ത്, വൈസ് പ്രസിഡന്റ് നാരായണൻ ബെൽകാട്,ജോയിന്റ് സെക്രട്ടറി: മണി മാങ്ങാട്, ട്രഷറർ: നാസർ ടെക്സിം, മെമ്പർഷിപ്പ് സെക്രട്ടറി: രഞ്ജിത്ത് റാം, അസിസ്റ്റന്റ് മെമ്പർഷിപ്പ് സെക്രട്ടറി: ജയപ്രകാശ് മുള്ളേരിയ, എന്റർടൈൻമെന്റ് സെക്രട്ടറി: ഹാരിസ് ഉളിയത്തടുക്ക, അസിസ്റ്റന്റ് എന്റർടൈൻമെന്റ് സെക്രട്ടറി: രാജീവ് കെ.പി, കമ്മിറ്റി അംഗങ്ങൾ: അബ്ദുൽ റഹ്മാൻ പട് ള , സുരേഷ് പുണ്ടൂർ, അബ്ദുൾ ഹമീദ്, അഷ്‌റഫ് മളി എന്നിവരെയും തെരെഞ്ഞെടുത്തു.
രക്ഷാധികാരികളായി ബാബു കുഞ്ഞിരാമൻ,രാമചന്ദ്രൻ, ഷാഫി പാറക്കട്ട എന്നിവരെയും തെരെഞ്ഞെടുത്തു.കൂട്ടായ്മയിൽ അംഗങ്ങൾ ആകുന്നതിനും സഹകരിച്ചു പ്രവർത്തിക്കാൻ താൽപ്പര്യം ഉള്ളവർക്കും മെമ്പർഷിപ്പ് സെക്രട്ടറി രഞ്ജിത്ത് (3558 7899) മായി ബന്ധപ്പെടാവുന്നതാണ്. ഇ മെയിൽ kasaragodpravasibh@gmail.com .