ബഹറിൻ ഷോർ എയ്ഞ്ചലേഴ്‌സ് അവാർഡ് നൈറ്റ് ഉത്സവമാക്കി

New Update
6

ബഹറിൻ ഷോർ എയ്ഞ്ചലേഴ്‌സ് ( Bahrain shore Anglers) കഴിഞ്ഞ ഡിസംബർ ഒന്നുമുതൽ ഡിസംബർ 31 വരെ നടത്തിവന്ന ഷോർ ഫിഷിങ് കോമ്പിറ്റെഷന്റെ സമ്മാന ദാനം  കഴിഞ്ഞ വെള്ളിയാഴ്ച്ച മനാമയിലെ കെ  സിറ്റി ഹാളിൽ വച്ച് നടന്നു.

Advertisment

വൈകുംനേരം 4 മണിക്ക് നാസർ ടെക്ക്സിസം  സ്വാഗത പ്രസംഗവും മുഹമ്മദ് റാഫി മന്തുരുത്തി അധ്യക്ഷ പ്രസംഗവും നടത്തി. കലാ പരിപാടികളും സമ്മാന ദാനവും അവസാനിച്ചത് രാത്രി 11മണിയോടെ ആണ് 
ഒന്നാം സമ്മാനം റെജി മാത്യു 15.750 കിലോ  കിംഗ് ഫിഷ് .രണ്ടാം സമ്മാനം കബീർ 7.350 കിലോ കിംഗ് ഫിഷ് .മൂന്നാം സമ്മാനം അരുൺ സാവിയർ 5.300കിലോ കിംഗ് ഫിഷ് പിടിച്ചു കരസ്ഥമാക്കി.

8

വിജയകൾക്ക്  റഹ്‌മാൻ എ  ബുഹസ്സ ,ലഷീൻ ജൂല്ലേഴ്സ്  (Lasheen jewellers) മാനേജിങ് ഡയരക്ടർ ലഷീൻ ,നിജോ ജോർജ് ഡി ടി എസ്  ഡോൾഫിൻ മാനേജിങ് ഡയറക്ടർ ,അടത്തൊടി ഭാസ്കർ എന്നിവർ ചേർന്ന് സമ്മാന തുകയും സമ്മാനങ്ങളും കൈമാറി. 

ഫിഷിങ് ടൂര്ണമെന്റുമായി ബന്ധപെട്ടു ഇത്രവലിയ ഒരു പരിപാടി ബഹറിനിൽ നാൾ ഇത് വരെ നടന്നിട്ടില്ലന്നു പരിപാടികൾക്ക് നേതൃത്വം കൊടുത്ത സംഘടകരായ ഉസ്മാൻ കൂരിയാടാൻ ,ജോബിൻ ജോൺ, അബ്‌ദുൾ റഷീദ് ,അരുൺ സാവിയർ ,ജിഷാം, നാസർ റ്റെക്സിം ,മുഹമ്മദ് റാഫി മാന്തുരുത്തി എന്നിവർ പറഞ്ഞു.

Advertisment