/sathyam/media/media_files/Nm5mwfoGNxESdQSDA2kj.jpg)
മനാമ: ബഹ്‌റൈന്റെ പലഭാഗങ്ങളിലും ഗവണ്മെന്റിന്റെ അനുമതിയില്ലാതെ വർഷങ്ങളായി വിവിധ കലകൾ പഠിപ്പിക്കുന്നവർക്കെതിരെ മന്ദ്രാലയങ്ങളിൽ പരാതി.
ബഹ്‌റൈൻ ഗവണ്മെന്റിന്റെ യാതൊരുവിധ അനുവാദവുമില്ലാതെയാണ് പലരും വിവിധതരം കലകൾ പഠിപ്പിച്ചു കാശുണ്ടാക്കുന്നത്. കേരള കലാമണ്ഡലത്തിന്റെ പേരിനൊപ്പം സ്വന്ദംപേര് ചേർത്ത് ഫ്ലാറ്റുകളിൽ ഡാൻസ് പഠിപ്പിക്കുന്ന നിരവധിപ്പേർ ബഹ്‌റൈനിലുണ്ട്.
കുട്ടികളിൽ നിന്നും ഈടാക്കുന്ന ഫീസിനുപുറമേ അരങേറ്റത്തിന്റെ പേരുപറഞ്ഞും സ്വർണ്ണവും പട്ടും പണവുമായി ലക്ഷങ്ങൾ വർഷാവർഷം കീശയിലാക്കുന്ന വ്യാജടീച്ചർമാർക്കെതിരെ പലപ്പോഴും പരാതികൾ ഉയർന്നതാണ്.പക്ഷെ ഇതൊന്നും ശ്രെദ്ധിക്കാതെ അവർ അവരുടെ തട്ടിപ്പുകൾ തുടരുന്നു.ഫ്ലാറ്റുകൾ കയറിഇറങ്ങി മ്യൂസിക്,ചിത്രരചന,യോഗ തുടങ്ങിയവ പഠിപ്പിക്കുന്ന വ്യാജൻമ്മാരും ബഹ്‌റൈനിൽ നിരവധിയാണ്.
ഇവർക്കൊന്നും ഗവൺമെൻറ്റിനു കൊടുക്കേണ്ട യാതൊരുവിധ ഫീസുകളോ വാടകയോ വേണ്ടത്തതിനാൽ കിട്ടുന്ന കാശിനു പഠിപ്പിക്കുന്നവർവരെ ബഹറിനിലുണ്ടെന്നു പരാതിക്കാർ പറയുന്നു.വ്യാജ സ്ഥാപന നടത്തിപ്പുകാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഗവണ്മെന്റ് പലവട്ടം മുന്നറിയിപ്പ് നൽകിയെങ്കിലും പലരും ധിക്കാരത്തോടെയാണ് ഇപ്പോഴും ക്ലാസുകൾ നടത്തിവരുന്നത്.
അതേപോലെ സ്കൂളികളിലെ ജോലി രാജിവെച്ച് ട്യൂഷൻ സെന്ററുകൾ നടത്തുന്ന വ്യാജൻമ്മാരും,വീഡിയോ,ഫോട്ടോഗ്രാഫി തുടങ്ങിയരംഗത്തും ബഹ്‌റൈനിൽ അടുത്തകാലത്തായി വ്യാജൻമ്മാർ നിറഞ്ഞുവരികയാണെന്നും പരാതിക്കാർ പറയുന്നു.ഇത്തരം പ്രവർത്തികൾക്കെതിരെ വൈകാതെതന്നെ നടപടികൾ പ്രതീക്ഷിക്കാവുന്നതാണ്.