കെ.മൂസഹാജി അനുസ്മരണ യോഗം സംഘടിപ്പിച്ചു

New Update
3

ബഹ്റൈനിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകനും ബി.കെ.എസ്.എഫ്, മെഡ്ഹെല്‍പ്,യു.പി.പി തുടങ്ങി നിരവധി സംഘടനകളുടെ സാരഥികളിലൊരാളുമായ ഹാരിസ് പഴയങ്ങാടി യുടെ വന്ദ്യപിതാവിന്‍റെ വേര്‍പാടില്‍ ബഹ്റൈന്‍ പൊതു സമൂഹം അനുശോചന യോഗം സംഘടിപ്പിച്ചു. 

Advertisment

ബഹ്ററൈനിലെ പൊതുപ്രവര്‍ത്തകര്‍ ചേര്‍ന്ന് കെ.എം.സി.സി ഹളില്‍  സംഘടിപ്പിച്ച യോഗത്തില്‍  ബഹ്റൈന്‍ സാമൂഹ്യ സാസ്കാരിക മണ്ഡലങ്ങളിലെ നിരവധി പേര്‍ പങ്കെടുത്തു.

ജീവിതത്തിലെ സുദീര്‍ഘമായ കാലം ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി മാറ്റി വെച്ച ശ്രീ മൂസഹാജി സൗദി അറേബ്യയില്‍ തന്‍റെ പ്രവാസകാലത്ത് തന്നെ  സാധാരണക്കാരായ സഹജീവികളുടെ  നിസ്സഹായതകളിലും പ്രശ്നങ്ങളിലും  നിരന്തരം ഇടപെടുകയും പരിഹാരം കാണുകയും ചെയ്യുന്ന വ്യക്തിത്വത്തിന്  ഉടമയായിരുന്നു. 

പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയപ്പോഴും അശരണര്‍ക്കും നിരാലംബര്‍ക്കും താങ്ങായി ഒരു വൃദ്ധസദനം തുടങ്ങുകയും അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ സുഖമമായി നടത്തി കൊണ്ടു പോകാനും മുന്‍പന്തിയില്‍ നിന്ന വിശാല മനസ്സിനുടമയാണ്.
  സാമൂഹ്യ പ്രവര്‍ത്തനതതിന്‍റെ ഒട്ടു മിക്ക മേഖലകളിലും അദ്ദേഹത്തിന്‍റെ കയ്യൊപ്പ് പതിപ്പിക്കാന്‍ ശ്രമം നടത്തിയ മഹത് വ്യക്തിത്തിനുടമയായ അദ്ദേഹത്തിന്‍റെ വിയോഗത്തില്‍   പൊതു സമൂഹത്തിനുണ്ടായ നഷ്ം വളരെ വലുതാണെന്നും കുടുംബത്തിന്‍റെ തീരാദുഖത്തില്‍ പങ്കു ചേരുകയാണെന്നും യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ പറഞ്ഞു.

Advertisment