വോയിസ് ഓഫ് ട്രിവാൻഡ്രം ഇന്ത്യൻ ക്ലബ്ബിൽ വച്ച് ഒന്നാം വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു

New Update
333

വോയിസ് ഓഫ് ട്രിവാൻഡ്രം ഇന്ത്യൻ ക്ലബ്ബിൽ വെച്ച് ഒന്നാം വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു. പ്രസിഡന്റ്‌ പ്രമോദ് മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ  പ്രോഗ്രാം കൺവീനർ അനുഷ്‌മ പ്രശോഭ് സ്വാഗതം പറഞ്ഞു.  അലാ ഷഫീഇ മുഖ്യ അതിഥിയായും, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ, ഐ സി ആർ എഫ് അംഗം കെ.ടി സലീം എന്നിവർ വിശിഷ്ട അതിഥികൾ ആയും, നൈന മുഹമ്മദ്‌ ഷാഫി,ഷെമിലി പി ജോൺ, അബ്ദുൽ സലാം എന്നിവർ അതിഥികളും ആയി പങ്കെടുത്തു.

Advertisment

3333

സാമൂഹിക പ്രവർത്തകൻ അൻവർ നിലമ്പൂരിനെ ചടങ്ങിൽ ആദരിച്ചു. പ്രോഗ്രാമിന് ശ്രേഷ്ഠ പ്രായോജകർ ആയി. വോയിസ് ഓഫ് ട്രിവാൻഡ്രം കലാകാരന്മാരും ബഹറിനിലെ  അറിയപ്പെടുന്ന കലാകാരന്മാരും അവതരിപ്പിച്ച കലാപരിപാടികൾ നയന മനോഹരവും പുതുമയാർന്നതും ആയി..വോയിസ് ഓഫ് ട്രിവാൻഡറും മ്യൂസിക് ബാൻഡിന്റെ ഓദ്യോഗിക ഉൽഘാടനവും നടന്നു.

33333

കൂടാതെ കുട്ടികളുടെ കലാപ്രകടനങ്ങളും , ഏകാംഗ നാടകവും ,ആരവം ബാൻഡിന്റെ സംഗീത വിരുന്നും പരിപാടിയ്ക്ക് കൊഴുപ്പേകി, കൂടാതെ വി ഓ ടി  കലാകാരൻമാർ അണിയിച്ചൊരുക്കിയ കൈകൊട്ടി കളിയും നയന മനോഹരമായി. വി ഒ ടി ഭാരവാഹികൾ, എക്സിക്യൂട്ടീവ്, കൺവീനർസ്, മെമ്പർമാർ പ്രോഗ്രാമിന് നേതൃത്വം നൽകി.

 ഇഷിക പ്രദീപ് പ്രോഗ്രാം അവതാരകയായി . പ്രോഗ്രാം കൺവീനർ അനുഷ്മ പ്രശോഭ്  നന്ദിയും പറഞ്ഞു

Advertisment