/sathyam/media/media_files/D7RRYRi3625MSHSX4PLL.jpeg)
മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹറൈൻ കമ്മിറ്റിയുടെ ആർട്സ് വിഭാഗം സൽമാനിയയിലുള്ള ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ വെച്ചു വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു.
ഓണസദ്യ, കുടുംബസംഗമം, കലാ കായിക മത്സരങ്ങൾ സമ്മാനദാനം, തുടങ്ങിയവ പരിപാടിക്ക് ആവേശമായി.ആർട്സ് കൺവീനർ നസീർ കാഞ്ഞിരമുക്ക് അധ്യക്ഷത വഹിച്ചു. പി സി ഡബ്ള്യു എഫ് പ്രസിഡന്റ് മുഹമ്മദ് മാറഞ്ചേരി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരികളായ ബാലൻ കണ്ടനകം, സദാനന്ദൻ കണ്ണത്ത്, ഫസൽ പി കടവ് എന്നിവർ ആശംസകൾ നേർന്നു.
ഇന്ത്യയുടെ സ്വതന്ത്ര ദിനത്തോടനുബന്ധിച്ചു നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ വിജയികളായ 11 പേരിൽ നിന്നും നറുക്കെടുപ്പിലൂടെ സുരേഷ് ചരൽപറമ്പിൽ ഒന്നാം സ്ഥാനവും, ഹൈറുന്നിസ റസാക്ക് രണ്ടാം സ്ഥാനവും അർഷാദ് റാസി മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
ക്വിസ് മാസ്റ്റർ ഷബീറലി കക്കോവിന് പ്രസിഡന്റ് മുഹമ്മദ് മാറഞ്ചേരി മൊമെന്റോ നൽകി ആദരിച്ചു.പി സി ഡബ്ള്യു എഫ് ന്റെ പ്രത്യേക ഉപഹാരം മികച്ച ഫോട്ടോഗ്രാഫർ കൂടിയായ സെയ്തലവി ഏവിക്ക് പി സി ഡബ്ള്യു എഫ് ജനറൽ സെക്രട്ടറി ജഷീർ മാറോളിയിൽ നൽകി ആദരിച്ചു
വിവിധ കലാ പരിപാടികൾക്ക് പിടി അബ്ദുറഹ്മാൻ,മുസ്തഫ കൊളക്കാട്ട്, ഷറഫ് വിഎം പുതുപൊന്നാനി,ഷഫീഖ് പാലപ്പെട്ടി,റംഷാദ് റഹ്‌മാൻ , നബീൽ എം വി കൊല്ലൻപടി
സുരേഷ്,അലി കാഞ്ഞിരമുക്ക് ,ഷമീർ പുതിയിരുത്തി, ദർവേഷ് പൊന്നാനി,
എംഎഫ് റഹ്‌മാൻ ഷാഫി പുത്തൻപള്ളി, മുജീബ് വെളിയങ്കോട്, നൗഷാദ് എന്നിവർ
നേതൃത്വം നൽകി .
ഹസൻ വിഎം മുഹമ്മദ് പ്രോഗ്രാം കോ-ഓർഡിനേറ്ററായ പരിപാടിയിൽ സെക്രട്ടറി ജഷീർ മാറോളിയിൽ സ്വാഗതവും മധു എടപ്പാൾ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us