നെസ്റ്റോ ഹൈപ്പർമാർക്കറ്റ് മുഹറഖിലേക്ക് ഗ്രാൻഡ് ഓപ്പണിംഗ് ജനുവരി 10 ന്

New Update
33

മനാമ: നെസ്റ്റോ ഗ്രൂപ്പ് അതിന്റെ ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് ശാഖ മുഹറഖിന്റെ ഹൃദയഭാഗത്ത് അനാച്ഛാദനം ചെയ്യാൻ ഒരുങ്ങുന്നു. മുഹറഖിലെ  ഹലാത് ബു മാഹറിലാണ്  ഈ ശാഖ.  3000 ചതുരശ്ര അടി വിസ്തീർണമുള്ള ശാഖയുടെ ഉദ്ഘാടനം ജനുവരി 10 ബുധനാഴ്ച രാവിലെ 10 മണിക്ക് നടക്കും. 

Advertisment

വിപുലമായ കാർ പാർക്കിംഗ് സൗകര്യങ്ങളുള്ള ഹൈപ്പർമാർക്കറ്റ്, പ്രത്യേക ഉദ്ഘാടന ഓഫറുകളും ഡീലുകളും  ആകർഷകമായ വിലയിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും  നൽകും.  ജനുവരി 10ന് രാവിലെ 11 മണി മുതൽ ഹൈപ്പർമാർക്കറ്റ് പൊതുജനങ്ങൾക്കായി തുറക്കും. 

ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്നതിന് പേരുകേട്ട നെസ്റ്റോ ഗ്രൂപ്പിന്റെ മറ്റൊരു നാഴികക്കല്ലാണ് ഈ വിപുലീകരണം. മുഹറഖിൽ നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ മഹത്തായ ഉദ്ഘാടന വേളയിൽ  പങ്കുചേരാൻ നെസ്റ്റോ ഗ്രൂപ്പിന്റെ മാനേജ്മെന്റ് ഏവരെയും  സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Advertisment