New Update
/sathyam/media/media_files/cE5Kccqsez1xCTzy8pbo.jpeg)
മനാമ: ബഹ്‌റൈനില്‍ രൂക്ഷമായ കാറ്റും ഇടിമിന്നലോട് കൂടിയ കനത്ത മഴയും. പെയ്ത കനത്ത മഴയില്‍ റോഡുകളില്‍ വ്യാപകമായി വെള്ളം കയറി.
Advertisment
രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തില്‍ മൂടിയിരിക്കുകയാണ്. ഇതോടെ പ്രധാന റോഡുകളിൽ കനത്ത ഗതാഗത തടസ്സവും തുടരുകയാണ്.
കനത്ത മഴ 12 മണി മുതലാണ് ആരംഭിച്ചത്. രാവിലെ മുതൽ അന്തരീക്ഷം മോശ മായിരുന്നു. മണൽ കാറ്റ് ആണ് ആദ്യം മുണ്ടായത്. തുടർന്ന് ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ മഴയും ആരംഭിച്ചു.