മനാമ : ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു വിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഐ വൈ സി സി റിഫാ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. റിഫയിൽ സ്ഥിതി ചെയ്യുന്ന അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
വിവിധ ബ്ലഡ് ടെസ്റ്റുകളും, ഡോക്ടർ കൺസൽട്ടേഷനും സൗജന്യമായിട്ടാണ് നൽകിയത്. 150 ഓളം സാധാരണക്കാർ ഈ സേവനം പ്രയോജനപ്പെടുത്തി. ഏരിയ പ്രസിഡന്റ് സിനോജ് ദേവസി അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സജീർ സ്വാഗതവും,സന്തോഷ് സാനി നന്ദിയും പറഞ്ഞു. ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി ക്യാമ്പ് ഉത്ഘാടനം ചെയ്തു.
ഹോസ്പിറ്റൽ മാനേജ്മെന്റ് പ്രതിനിധി ഉണ്ണി, ഐ വൈ സിസി ദേശീയ സെക്രട്ടറി അലൻ ഐസക്, ചാരിറ്റി വിംഗ് കൺവീനർ അനസ് റഹീം, ബേസിൽ നെല്ലിമറ്റം,ടിപ്പ് ടോപ് ഉസ്മാൻ, കെ എം സി സി റിഫ ഏരിയ പ്രസിഡന്റ് റഫിക് കുന്നത്ത് ,അബ്ദുൾ സഹീർ, കിഷോർ ചെമ്പിലോട്, എന്നിവർ പങ്കെടുത്തു. ലൈജു തോമസ്,ഷമീർ,സാജൻ,ലിബിൻ, ലിജിൻ,ജെറി,ഷാനവാസ്.ജോബി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി