/sathyam/media/media_files/5vNZYmrMKzPYrUO2kyqk.jpeg)
ഇന്ത്യന്‍ സ്കൂള്‍ ഡിസംബര്‍ എട്ടിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മികച്ച സഥാര്‍ത്ഥികളും പുതിയ നയപ്രഖ്യാപനങ്ങളുമായി യു.പി.പി
ബിജുജോര്‍ജ്ജിന്‍റെ നേതൃത്വത്തില്‍,ഹരീഷ്നായര്‍,ഡോക്ര്‍ സുരേഷ്സുബ്രമണ്യം, അബ്ദുല്‍ മന്‍ഷീര്‍, ജാവേദ്.ടി.സി.എ ഡോ.ശ്രീദേവി ,സിനി ആന്‍ററണി, എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍
വിദ്യാഭ്യാസ നിലവാരം ഉയത്തുന്നതിനും തികച്ചും നശിച്ചു പോയ അച്ചടക്കരീതി മികവുറ്റതാക്കുന്നതിനും യു.പി.പിയുടെ നയ പ്രഖ്യാപനങ്ങളില്‍ ചിലത് യു.പി.പി നേതാക്കള്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു
1.രക്ഷിതാക്കളായ അമ്മമാര്‍ക്ക് സഹായമാകാന്‍ കമ്മിറ്റിയില്‍ കൂടുതല്‍ സ്ത്രീ പ്രാതിനിധ്യം
2.ഫീസ് കുറക്കുന്നതിന് മുന്തിയ പരിഗണന നല്‍കും
3.വിദ്യാഭ്യാസത്തിന്‍റേയും,അച്ചടക്കത്തിന്‍റേയും നിലവാരം പതിന്മടങ്ങ് ഉയര്‍ത്തും
4.ആറു മാസത്തിനുള്ളില്‍ ഹൈജീനിക് ടോയ്ലെറ്റ് നവീകരണം
5.വിദ്യാര്‍ത്ഥികളുടേയും അദ്ധ്യാപകരുടേയും ക്ഷേമം ഉറപ്പാക്കും.
6.ആധുനിക സാന്‍കേതിക നിലവാരമുള്ള ക്ളാസ് മുറികള്‍ കൊണ്ടു വരും
7. ഉന്നത വിദ്യാഭ്യാസ സൗകര്യം കൊണ്ടു വരും
8. ജി.പി.എസ് സിസ്റ്റത്തോടെയുള്ള ട്രാന്‍സ്പോര്‍ട്ട് സംവിധാനം ഒരുക്കും
9.പുതിയ കുട്ടികളുടെ പ്രവേശന നടപടികള്‍ തീര്‍ത്തും സുതാര്യമാക്കും
10.വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റാഫുകള്‍ക്കും വേണ്ടി സ്പോര്‍ട്സ് അക്കാദമി നിലവില്‍ വരും
11. സര്‍വ്വീസ് ചാര്‍ജില്ലാതെ ആപ് വഴി ഫീസടക്കാനുള്ള അതിനൂതന സൗകര്യം കൊണ്ട് വരും