കടുത്ത മാനസിക സമ്മർദ്ദം ; ആലപ്പുഴ സ്വദേശി ബഹ്‌റിനിൽ മരിച്ച നിലയിൽ കണ്ടെത്തി ; ആത്മഹത്യയെന്ന് പ്രാഥമിക വിവരം

New Update
666

മനാമ :ആലപ്പുഴ കായംകുളം സ്വദേശി വിജിൻ മോഹൻ ( 41) താമസസ്ഥലമായ സനതിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . സിത്രയിൽ സ്വകാര്യ വർക്ഷോപ്പിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. ആത്മഹത്യ എന്നാണ് പ്രാഥമിക വിവരം.

Advertisment

കഴിഞ്ഞ കുറെ ദിവസങ്ങളായി കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്നതായി സുഹൃത്തുക്കൾ അറിയിച്ചു . റൂമിൽ താമസിക്കുന്ന സുഹൃത്ത് ഭക്ഷണം കഴിക്കാൻ വിളിക്കാൻ എത്തിയപ്പോൾ ആണ് അദേഹത്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി . ബഹ്‌റൈൻ കേരള സോഷ്യൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്കയക്കുവാനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായി ബി കെ എസ് എഫ് പ്രവർത്തകർ അറിയിച്ചു . ഭാര്യയും ഏക മകളും നാട്ടിൽ. .

Advertisment