നേര് ഉത്സവമാക്കി ലാൽകെയേഴ്‌സ് ബഹ്‌റൈൻ

New Update
6

ഭാരത് മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന സിനിമയുടെ വിജയം ആഘോഷമാക്കി യിരിക്കുകയാണ് ബഹ്‌റൈൻ മോഹൻലാൽ ആരാധകരുടെ കൂട്ടായ്മയായ ലാൽകെയേഴ്‌സ് ബഹ്‌റൈൻ

Advertisment

മനാമ അൽ ഹംറ തിയേറ്ററിൽ നടത്തപ്പെട്ട ഷോയിൽ കാണികൾക്ക് ലാൽകെയേഴ്‌സിന്റെ 2024 ലെ കലണ്ടർ നൽകിയും മധുരം പങ്കിട്ടും ലാൽകേയേഴ്‌സ് അംഗങ്ങൾ സന്തോഷം പങ്കു വെച്ചു.

ലാൽകെയേഴ്‌സ് ബഹ്‌റൈൻ പ്രസിഡണ്ട് എഫ്. എം. ഫൈസൽ സെക്രട്ടറി ഷൈജു കമ്പ്രത്ത്, ട്രെഷറർ അരുൺ ജി നെയ്യാർ, തോമസ് ഫിലിപ്പ്, ജെയ്സൺ,ഗോപേഷ് അടൂർ,ബിപിൻ,വിഷ്ണു വിജയൻ, അഖിൽ, സുബിൻ, വൈശാഖ് എന്നിവർ നേതൃത്വം നൽകി

Advertisment