/sathyam/media/media_files/eXYY6FTCmFk7YcL4bDzY.jpeg)
യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ കൊള്ളക്കാരെയും കൊലപാതികളെയും പോലെ വീട് വളഞ്ഞ് അറസ്റ്റ് നാടകം കാണിക്കാൻ തീവ്രവാദിയോടെന്ന പോലെ നടപ്പിൽ വരുത്തിയത് ഏറെ നീചവും ആരെയും ഭയപ്പെടുത്തുന്ന രീതിയിൽ കേരള ഭരണം ഇടത് സർക്കാർ മാറ്റിയിരിക്കുകയാണെന്ന് ഐഒസിയുടെ ബഹ്റൈൻ കേരള ഘടകം ആരോപിച്ചു.
ആർഷോ മോഡൽ ഓമനിക്കൽ അറസ്റ്റ് പോലെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടത്തിയ പോലീസ് ഇവിടെ രാഹുലിന്റെ വീട്ടിൽ ചെന്ന് ബോധപൂർവ്വം പ്രകോപനം സൃഷ്ടിച്ചിരിക്കയാണ്.
/sathyam/media/media_files/9jL5rYxlRHcIE6BfyAPT.jpeg)
ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം കേരളത്തിന്റെ തലസ്ഥാനത്തടക്കം വിവിധ സ്ഥലങ്ങളിൽ പ്രസ്ഥാനത്തിന്റെ പരിപാടികളിൽ സജീവമായി പങ്കെടുത്തിട്ടും അവിടെ നിന്നെന്നും അറസ്റ്റ് ചെയ്യാതെ വീട്ടിലെത്തി കാണിച്ച ഈ നാടകം രാഷ്ട്രീയമായി തന്നെ ചോദ്യം ചെയ്യണമെന്ന് എഐസിസിയുടെ കീഴിലുള്ള അന്താരാഷ്ട്ര പോഷക സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ കേരള ഘടകം വാർത്താ കുറിപ്പിൽ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us