ഹോപ്പ് ബഹ്‌റൈൻ എട്ടാം വർഷത്തെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

New Update
55

നിരാലംബരും അശരണരുമായ പ്രവാസികളുടെ ക്ഷേമ പ്രവർത്തനത്തിനായി പവിഴ ദ്വീപിൽ പ്രവർത്തിക്കുന്ന  ഹോപ്പ് ബഹ്‌റൈൻ എട്ടാം വർഷത്തെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിനോടനുബ ന്ധിച്ചു സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ ഡിസംബർ 8ന് (വെള്ളിയാഴ്ച ) നടന്നു.

Advertisment

130 ൽ പരം ആളുകൾ രക്തം ദാനം നൽകി.

ജയേഷ് കുറുപ്പ്, ജോഷി നെടുവേലിൽ, ജെറിൻ ഡേവിസ്, ഷാജി എളമ്പിലായി, ഗിരീഷ് പിള്ള,  സാബു ചിറമേൽ, മുജീബ്, പ്രിന്റു, ഷിജു, നിസ്സാർ മാഹി, മുഹമ്മദ് അൻസാർ, റംഷാദ്, അഷ്‌കർ, സുജീഷ്, മനോജ് സാംബൻ, നിസാർ കൊല്ലം, ഷബീർ മാഹി എന്നിവർ രക്തദാന ക്യാമ്പ് നിയന്ത്രിച്ചു.

ഈ ക്യാമ്പിൽ  രക്തദാനം നടത്തിയ എല്ലാ  സുമനസ്സുകൾക്കും സംഘടകർ നന്ദി അറിയിച്ചു.കൂടാതെ ബഹ്‌റിനിലെ നിരാലംബരായ പ്രവാസികൾക്ക് വേണ്ടിയുള്ള പ്രവർത്തനത്തിൽ ഹോപ്പ് മികച്ച പങ്കു വഹിക്കുന്നു.

ഹോപ്പ് ഗൾഫ് കിറ്റ് 

ജോലി നഷ്ടപ്പെട്ടു വെറും കയ്യോടെ നാട്ടിൽ പോകുന്നവർക്ക് തങ്ങളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി ഹോപ്പിന്റെ  സ്നേഹസമ്മാനം,  മിഠായിയും, കുഞ്ഞുടുപ്പും ഒക്കെയായി 30 മുതൽ 40 ദിനാർ  വരെ മൂല്യമുള്ള സാധനങ്ങളടങ്ങിയ ഗൾഫ് കിറ്റ്. ഈ കാലയളവിൽ 500 ൽ പരം  ഗൾഫ് കിറ്റുകൾ  അർഹരായ സഹോദരങ്ങൾക്ക് നൽകുവാൻ സാധിച്ചിട്ടുണ്ട്.

ഹോപ്പ്  ഫുഡ് കിറ്റ്

ഒരു കുടുംബത്തിന് ഒരു മാസത്തേക്ക് വേണ്ട ഭക്ഷണസാധനങ്ങളടങ്ങിയ കിറ്റ്. കൊറോണക്കു മുൻപ് തന്നെ പ്രതീക്ഷ ഈ രംഗത്ത് പ്രവർത്തനം തുടങ്ങിയിരുന്നു. ഇതിനകം 1000 ൽ പരം  ഫുഡ് കിറ്റുകൾ അർഹരായവർക്ക്‌ എത്തിച്ചു നൽകുവാൻ സാധിച്ചു.

ഭക്ഷണ വിതരണം

മെയ് ദിനം, ഓണം തുടങ്ങിയ വിശേഷ അവസരങ്ങളിൽ വിവിധ ലേബർ ക്യാമ്പുകളിൽ ഭക്ഷണ വിതരണം നടത്തുന്നു.

മെഡിക്കൽ സഹായം:

ഹോപ്പ്  ബഹ്‌റൈൻ പ്രവർത്തനം തുടങ്ങിയ  കാലഘട്ടം മുതൽ തന്നെ എല്ലാ ദിവസങ്ങളിലും സൽമാനിയ ഹോസ്പിറ്റൽ സന്ദർശിക്കുവാൻ ആരംഭിച്ചിരുന്നു. സാബു ചിറമേൽ, ഷാജി ഇളമ്പലായി, അഷ്‌കർ പൂഴിത്തല, ഫൈസൽ പട്ടാണ്ടി തുടങ്ങിയവരും, പ്രതീക്ഷയുടെ മറ്റു പ്രവർത്തകരും ആശുപത്രി സന്ദർശനത്തിൽ വ്യാപൃതരാണ്. 

ആരും തുണയില്ലാതെ ഒറ്റപ്പെട്ട അവസ്ഥയിൽ കഴിയുന്ന രോഗികളായ പ്രവാസികൾക്ക് വേണ്ട സേവനം പ്രതീക്ഷ നൽകി വരുന്നു. കൂടാതെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്  ചെയ്തതിനു ശേഷം വേണ്ട മരുന്നുകൾ വാങ്ങുവാൻ നിവൃത്തി ഇല്ലാത്തവർക്ക് പ്രതീക്ഷ മരുന്നുകൾ എത്തിച്ചു നൽകുന്നു. കൂടാതെ മറ്റു മെഡിക്കൽ സംബന്ധമായ സഹായങ്ങൾ വീൽ ചെയർ, വാക്കിങ് സ്റ്റിക്ക് തുടങ്ങിയവയും നൽകി സഹായിക്കുന്നു.

ആതുരസേവനവും സാമൂഹ്യസേവനവും മുഖമുദ്രമാക്കിയ പ്രതീക്ഷയുടെ ഭാഗമായി പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവർ സിബിൻ സലിം (33401786), അല്ലെങ്കിൽ അഷ്‌കർ പൂഴിത്തലയുമായോ (33950796) ബന്ധപ്പെടാവുന്നതാണ്.

Advertisment