ഓറ ആർട്സ് സെന്റർ സമ്മർ ക്യാമ്പ്‌ ഫിനാലെ വിപുലമായി ആഘോഷിച്ചു

New Update
999

മനാമ: ബഹ്‌റൈനിലെ പ്രശസ്ത കലാകേന്ദ്രമായ ഓറ ആർട്സ് സെന്റർ ഒന്നരമസത്തോളമായി നടത്തിവന്ന സമ്മർക്യാമ്പ് ബഹ്‌റൈൻ കേരളീയസമാജത്തിൽ സംഘടിപ്പിച്ച ഗ്രാൻഡ് ഫിനാലെയോടുകൂടി സമാപിച്ചു.ബഹ്‌റൈനിലെ തന്നെ ഏറ്റവും വലിയ ഈ സമ്മർ ക്യാമ്പിൽ ഇരുന്നുറ്റിഅമ്പതിൽപ്പരം കുട്ടികൾ ഒന്നരമസത്തോളമായി പരിശീലിച്ചുവന്ന വിവിധതരം പരിപാടികൾ അടുക്കും ചിട്ടയിലും അവതരിപ്പിച്ചപ്പോൾ ബഹ്‌റൈനിൽ പകരക്കാരില്ലാത്ത കലാകേന്ദ്രമാണ് ഓറ ആർട്സ് സെന്ററെന്ന് ഒരിക്കൽ കൂടി തിങ്ങിനിറഞ്ഞ സദസ്സിന് മുൻപിൽ തെളിയിക്കപ്പെട്ടു.

Advertisment

333

കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ഓറ ആർട്സ് സെന്റർ ചെയർമാൻ മനോജ്‌മയ്യന്നൂർ, ഓറ ഡയറക്ടർ വൈഷ്ണവ്ദത്ത് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ഡോക്ടർ പിവിചെറിയാൻ,എബ്രഹാംജോൺ,അന്ന,മനോഹരൻ എംസി,ജേക്കബ്ബ് തേക്കുതോട്,മോനി ഒടിക്കണ്ടത്തിൽ,നാസർ മഞ്ചേരി,അജിത്കുമാർ തുടങ്ങിയവർ വിതരണം ചെയ്തു.പരിപാടികൾക്ക് സ്മിതമയ്യന്നൂർ,വൈഭവ്ദത്ത്, പ്രവീൺ മണികണ്ഠൻ,അജിപി ജോയ്,പ്രസാദ്പ്രഭാകർ,സതീഷ്പൂമനക്കൽ,ഗിരീഷ് ജി ഡി ൻ,ബൈജുമലപ്പുറം,വിനീത് മാഹി,ഫാസിൽമുഹമ്മദ്‌,മുരളീകൃഷ്ണൻ,റിയാസ്കല്ലമ്പലം,നൗഷാദ്കണ്ണുക്കര,അക്ഷയ്,അനിൽതിരൂർ,ബ്ലസ്സൻജോയ്,പ്രവീൺകൃഷ്ണ,ബോബിതേവറിൽ,സാദത് കരിപ്പകുളം,നിസാംഫിറ്റ്‌നസ്സ്ഹബ്ബ്,ബാബുമാഹി,വത്സരാജൻകുയിമ്പിൽ,ഷമ്സ് ബാലുശ്ശേരി,വിഭാഹെഗ്‌ഡെ,ഡെൽന,സുന്ദർബികെ,അവിനാഷ്ഊട്ടി,ഇർഫാൻഅമീർഅഖിൽകാറ്റാടി തുടങ്ങിയവർ നേതൃത്വം നൽകി.

99999

കുട്ടികളുടെ കലാപരിപാടികളോടൊപ്പം ഓറ ഡാൻസ്ക്രൂ അവതരിപ്പിച്ച വിസ്മയിപ്പിക്കുന്ന ഡാൻസ് പെർഫോമൻസും പരിപാടിയ്ക്ക് കൊഴുപ്പേകി.ഓറഡയറക്ടർ വൈഷ്ണവ്ദത്ത് പങ്കെടുത്ത കുട്ടികൾക്കും രക്ഷിതാക്കൾക്കും പിന്നിൽപ്രവർത്തിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

3999

Advertisment