New Update
/sathyam/media/media_files/k36ycFP2P7spo70gcx02.jpeg)
എടച്ചേരി : കോട്ടേമ്പ്രത്തെ കുന്നുമ്മൽ മനോജ് ബഹറൈനിൽ ഹൃദയസ്തംഭനത്താൽ അന്തരിച്ചു. മൃതദേഹം ശനിയാഴ്ച നാട്ടിലെത്തും. എം പി ശ്രീ.കെ മുരളീധരൻ , ബഹ്റൈൻ കേരള സോഷ്യൽ ഫോറം പ്രതിഭ .കെ എം സി സി ജനതകൾച്ചറൽ സെന്റർ,ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സോപാനം എന്നീ സംഘടനാ ഭാരവാഹികൾ മൃതദേഹം നാട്ടിലെത്തിക്കാൻ പ്രവർത്തിച്ചിരുന്നു.
Advertisment
ഭാര്യ:ജീന, മക്കൾ : നന്ദ കിഷോർ, ദേവനന്ദ. അച്ഛൻ : കുഞ്ഞികണ്ണൻ , അമ്മ പരേതയായ പ്രേമ . സഹോദരങ്ങൾ:മഹേഷ് റീജ.
മൃതദേഹം ബഹറിൻ സൽമാനിയ മെഡിക്കൽ സെന്റർ മോർച്ചറിയിൽ പൊതുദർശനത്തിനു വെച്ചു. വിവിധ പ്രവാസി സംഘടനാ നേതാക്കൾ ആദരാഞ്ജലി അർപ്പിച്ചു.
ഇന്ന് രാത്രി ഗൾഫ് എയർ വിമാനത്തിൽ കൊച്ചി നെടുമ്പാശേരിയിലേക്കാണ് അയക്കുന്നത് അവിടെ നിന്ന് ആംബുലൻസിൽ നാട്ടിലെത്തിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us