ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍ ആര് ഭരിക്കുമെന്ന് അറിയാന്‍ ആകാംക്ഷയോടെ പ്രവാസികള്‍. മൂന്ന് മുന്നണികള്‍ മാറ്റുരയ്ക്കുന്ന തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും; സത്യം ഓണ്‍ലൈന്‍ സര്‍വേ പറയുന്നതിങ്ങനെ

ഇഞ്ചോടിഞ്ച് പോരാട്ടമാണ് മൂന്ന് മുന്നണികളും നടത്തുന്നത്. ബഹ്‌റൈന്‍ പ്രവാസി സമൂഹവും ആര് വിജയിക്കുമെന്ന ആകാംക്ഷയിലാണ്.

New Update
bahrain election real.jpg

ബഹ്‌റൈനിലെ ഇന്ത്യക്കാരുടെ അഭിമാനമായ ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതിയിലേക്കുള്ള ത്രികോണ മത്സരം ഡിസംബര്‍ എട്ടിന് വെള്ളിയാഴ്ച ഇന്ത്യന്‍ സ്‌കൂള്‍ ഇസാ ടേം ക്യാമ്പസില്‍ നടത്തപ്പെടും.  വാശിയേറിയ ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ നാളെ കാലത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ത്രികോണത്തില്‍ എത്തിനില്‍ക്കേ വിവിധ പാനലുകളില്‍ നിന്ന് സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുക്കുമെന്ന് ഉറപ്പായി .... സത്യം ഓണ്‍ലൈന്‍ സര്‍വേ ഫല പ്രഖ്യാപനം ഇങ്ങനെ; 

Advertisment

പി പി എ ... 3
യു പി പി ....2
ഐഎസ്പിഎഫ് ...2 എന്നീ നിലകളില്‍ എത്തുമെന്ന് സര്‍വേ ഫലംതെളിയിക്കുന്നു

ജിസിസിയിലെ തന്നെ ഏറ്റവും വലിയ കമ്യൂണിറ്റി സ്‌കൂളുകളിലൊന്നായ ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റിന്റെ പുതിയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും. 2014ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പിപിഎയുടെ പാനലില്‍ പ്രിന്‍സ് നടരാജന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി അധികാരത്തില്‍ വന്നു.

2017 ല്‍ നടന്ന തിരഞ്ഞെടുപ്പിലും പ്രോഗ്രസീവ് പാരന്റ്‌സ് അലയന്‍സ് തിരഞ്ഞെടുക്കപ്പെട്ടു. 2020ല്‍ കോവിഡ് കാലമായതിനാല്‍ തിരഞ്ഞെടുപ്പ് നടത്താതെ പ്രിന്‍സ് നടരാജന്റെ പാനല്‍ തന്നെ അധികാരത്തില്‍ തുടര്‍ന്നു. 2023-26 കാലയളവിലേക്കുള്ള തിരഞ്ഞെടുപ്പാണ് വെള്ളിയാഴ്ച നടത്തുന്നത്. 

bahrain election one.jpg

നിലവിലുള്ള ഭരണസമിതി  പ്രോഗ്രസീവ് പാരന്റ്‌സ് അലയന്‍സ് അഡ്വ. ബിനു മണ്ണിലിന്റെ നേതൃത്വത്തില്‍ ഡോ. മുഹമ്മദ് ഫൈസല്‍, വി രാജ പാണ്ഡ്യന്‍, എഞ്ചിനിയര്‍ രജനി എം മേനോന്‍, എഞ്ചിനീയര്‍ മിര്‍സ ആമിര്‍ ഭായ്, ബോണി ജോസഫ്, എഞ്ചിനിയര്‍ മിഥുന്‍ മോഹനന്‍ എന്നിവര്‍ മത്സരിക്കുമ്പോള്‍ 2014ന് മുമ്പ് ആറ് വര്‍ഷക്കാലം ഇന്ത്യന്‍ സ്‌കൂള്‍ ഭരിച്ച യുണൈറ്റഡ് പാരന്റ്‌സ് പാനല്‍ ബിജു ജോര്‍ജിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍ സുരേഷ്  സുബ്രമണ്യന്‍, ശ്രീദേവി, ട്രീസ ആന്റണി, ഹരീഷ് നായര്‍, അബ്ദുല്‍ മന്‍സീര്‍, ജാവേദ് ടിസിഎ എന്നിവരും പുതുതായി രൂപം കൊണ്ട ഇന്ത്യന്‍ സ്‌കൂള്‍ പാരന്റി്‌സ് ഫോറം വാണി ചന്ദ്രന്റെ നേതൃത്വത്തിലും ടീമും മത്സരിക്കുന്നു.

bahrain election two.jpg

ഇഞ്ചോടിഞ്ച് പോരാട്ടമാണ് മൂന്ന് മുന്നണികളും നടത്തുന്നത്. ബഹ്‌റൈന്‍ പ്രവാസി സമൂഹവും ആര് വിജയിക്കുമെന്ന ആകാംക്ഷയിലാണ്. ത്രികോണ മത്സരത്തിന്റെ ഗ്രാന്‍ഡ് ഫിനാലെ അടാരി പാര്‍ക്ക്, ബാങ്‌സാട ഓഡിറ്റോറിയം, ഇന്തന്യന്‍ ക്ലബ് എന്നിവിടങ്ങളില്‍ നടന്നു. തിരഞ്ഞെടുപ്പില്‍ ആര് വാഴുമെന്നറിയാന്‍ 9ാം തിയതി ശനിയാഴ്ച രാവിലെ വരെ കാത്തിരിക്കണം.

bahrain election three.jpg

bahrain news
Advertisment