ജിദ്ദാ കെ.എം.സി.സി. കുടുംബ സുരക്ഷാ  അപേക്ഷാ ഫോറം വിതരണം

കുടുംബ സുരക്ഷാ അപേക്ഷ ഫോം വിതരണം ഉദ്ഘാടനം ലുഖുമാന്‍  നിര്‍വഹിച്ചു.

author-image
സൌദി ഡെസ്ക്
New Update
5353

ജിദ്ദ:  മാഫിയ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും  മുഖ്യമന്ത്രി തന്നെ  അതിന് നേതൃത്വം  നല്‍കുന്നെന്നും  ഭരണപക്ഷ എം.എല്‍.എ. തന്നെ വെളിപ്പെടുത്തിയതോടെ  കാര്യങ്ങള്‍ എല്ലാവര്‍ക്കും ബോധ്യമായതായി എടവണ്ണ പഞ്ചയാത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്  വി.പി. ലുഖുമാന്‍ പറഞ്ഞു.  ജിദ്ദയില്‍ എടവണ്ണ പഞ്ചയാത്ത് കെ.എം.സി.സി  നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Advertisment

ജിദ്ദ സെന്‍ട്രല്‍ കമ്മറ്റി കെ.എം.സി.സിയുടെ കുടുംബ സുരക്ഷാ അപേക്ഷ ഫോം വിതരണം ഉദ്ഘാടനം ലുഖുമാന്‍  നിര്‍വഹിച്ചു.   ആദ്യ ഫോറം അദ്ദേഹം ഫിറോസ് ബാബുവിന്  കൈമാറി.  
ജിദ്ദ മലപ്പുറം  ജില്ലാ കെ.എം.സി.സി. പ്രസിഡന്റ് ഇസ്മായില്‍ മുണ്ടുപറമ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. 

ജിദ്ദ എടവണ്ണ  പഞ്ചയാത്ത് കെ.എം.സി.സി. പ്രസിഡന്റ് ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ്, ജില്ലാ ഭാരവാഹികളായ സൈതലവി കുഴിമണ്ണ, ഇ. അഷ്റഫ്, ഏറനാട് മണ്ഡലം കെ.എം.സി.സി. പ്രസിഡന്റ് സുല്‍ഫീക്കര്‍ ഒതായി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.  

ജനറല്‍ സെക്രട്ടറി കെ.സി. അബൂബക്കര്‍ പള്ളിമുക്ക് സ്വഗതവും ഖജാഞ്ചി  ഹബീബ് കാഞ്ഞിരാല നന്ദിയും പറഞ്ഞു. ഭാരവാഹികളായ ഷിജു എടവണ്ണ, അമീന്‍ ചെമ്മല, സിദീഖ് പുള്ളിപ്പാടം, നബീല്‍ പാലപ്പറ്റ എന്നിവര്‍ പരിപാടിക്ക്  നേതൃത്വം നല്‍കി.

Advertisment