/sathyam/media/media_files/OayefE0cjaetfNj5hub0.jpg)
മനാമ: ബഹ്‌റൈനിലെ വളര്‍ന്നുവരുന്ന കലാപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കുമായി ജാതിമത രാഷ്ട്രീയഭേദമന്യേ ബഹ്‌റൈനില്‍ മലയാളികളുടെ പുതിയൊരു കൂട്ടായ്മയായ സെവന്‍ ആര്‍ട്സ് കള്‍ച്ചറല്‍ ഫോറം നിലവില്‍ വന്നു.
വര്‍ഷങ്ങളായി ബഹ്‌റൈനിലെ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരായ നാസര്‍ മഞ്ചേരിയെ രക്ഷാധികാരിയായും മനോജ് മയ്യന്നൂരിനെ ചെയര്‍മാനായും ജേക്കബ് തേക്കുതോടിനെ പ്രസിഡന്റായും വൈസ് പ്രസിഡന്റുമാരായി സത്യന്‍ കാവില്‍, എം.സി. പവിത്രന്‍ എന്നിവരെയും ജനറല്‍ സെക്രട്ടറിയായി രഞ്ജീവ് ലക്ഷ്മണ്‍ ജോ.സെക്രട്ടറിമാരായി ഗിരീഷ് ആര്‍പ്പൂക്കര, ജോസ്മി ലാലു എന്നിവരെയും ട്രഷററായി ചെമ്പന്‍ ജലാലിനെയും അസി.ട്രഷററായി പ്രവീണ്‍ അനന്തപുരിയെയും തെരഞ്ഞെടുത്തു.
കലാ വിഭാഗം സെക്രട്ടറിയായി ബൈജു മലപ്പുറം, അസി.കലാവിഭാഗം സെക്രട്ടറിമാരായി സുമന്‍ ആലപ്പി, മുബീന മന്‍ഷീര്‍, രാജി ചന്ദ്രന്‍ എന്നിവരെയും മെമ്പര്‍ഷിപ്പ് സെക്രട്ടറിയായി രാജീവ് തുറയൂരിനെയും അസി.മെമ്പര്‍ഷിപ്പ് സെക്രട്ടറിയായി മിനിറോയിയെയും കമ്യൂണിറ്റി സര്‍വീസ് സെക്രട്ടറിയായി തോമസ്സ് ഫിലിപ്പിനെയും അസി.കമ്യൂണിറ്റി സെക്രട്ടറിമാരായി ജയേഷ് താന്നിക്കല്‍, ഡാനിയല്‍ പാലത്തുംപാട്ട് എന്നിവരെയും ഉള്‍പ്പെടുത്തി സെവനാട്സിന്റെ രണ്ട് വര്‍ഷത്തേക്കുള്ള ഭരണസമിതി നിലവില്‍ വന്നു.
ബഹ്‌റൈന്റെ ദേശീയദിനമായ പതിനാറിന് നാഷണല്‍ഡേ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുവാനും ഫെബ്രുവരിമാസത്തില്‍ സംഘടനയുടെ ഭരണസമിതി ഉദ്ഘാടനം വിപുലമായി നടത്താനും ഓറ ആര്‍ട്സ് സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഫോണ്‍: 37750755, 36120656, 38141036.