/sathyam/media/media_files/PSlt4YUIHCAoWl4Mok3t.jpg)
ബഹ്റൈന്‍: ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്‍ തെരഞ്ഞെടുപ്പില്‍ വിദ്യാഭ്യാസത്തിന് വോട്ട് നല്‍കി പി.പി.എ. സ്ഥാനാത്ഥികളെ വിജയിപ്പിച്ച രക്ഷിതാക്കള്‍ക്ക് നന്ദി അറിയിച്ച് പ്രോഗ്രസ്സിവ് പേരന്റ്‌സ് അല്ലൈന്‍സ്.
''ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്‍ തെരഞ്ഞെടുപ്പില്‍ വിദ്യാഭ്യാസത്തിന് വോട്ട് നല്‍കി പി.പി.എ. സ്ഥാനാത്ഥികളെ വിജയിപ്പിച്ച രക്ഷിതാക്കള്‍ക്ക് നന്ദി. ഇന്ത്യന്‍ സ്‌കൂള്‍ തെരഞ്ഞെടുപ്പില്‍ ബിനു മണ്ണിലിന്റെ നേതൃത്വത്തിലുള്ള പ്രോഗ്രസീവ് പേരന്റ്‌സ് അല്ലൈന്‍സ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ച രക്ഷിതാക്കളെ അഭിനന്ദിക്കുന്നു. ഈ വിജയം വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്ന രക്ഷിതാക്കളുടെ വിജയമാണ്.
അഴിമതിയൊന്നും ആരോപിക്കാന്‍ കഴിയാത്ത പ്രതിപക്ഷം ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് ചേരാത്ത വിധത്തിലുള്ള ജാതി മത വര്‍ഗീയ പ്രചാരണങ്ങളാണ് പ്രതിപക്ഷമെന്ന് പറയുന്നവര്‍ പ്രചരിപ്പിച്ചത്. സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്ന വിധത്തിലുള്ള ഈ പ്രചാരണത്തിന് സഹായകരമായ നിലപാടിന് പിന്നില്‍ ചില സ്വയം പ്രഖ്യാപിത സാമൂഹ്യ പ്രവര്‍ത്തകരും അവരില്‍ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനനത്തിന്റെ നേതാക്കളെന്ന് പറഞ്ഞു നടക്കുന്ന ചിലരുമുണ്ടെന്നതും അപമാനകരമാണ്. ഒരു വിദ്യാലയത്തിന്റെ പ്രഥമ കടമ യെന്നത് ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിന് ഉതകുന്ന വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കുന്നതിനൊപ്പം അവരില്‍ സാമൂഹ്യ ബന്ധത്തിന് ഉതകുന്ന തരത്തില്‍ സാംസ്‌കാരിക മൂല്യബോധം വളര്‍ത്തുകയെന്നത് കൂടിയാണ്.
അതിന്റെ കടക്കല്‍ കത്തിവയ്ക്കുന്ന ഈ കള്ള പ്രചാരണം നാത്തുന്നവരുടെ ലക്ഷ്യം ഏതായാലും വിദ്യാര്‍ത്ഥികളുടെ ക്ഷേമമല്ല, കച്ചവട താത്പര്യമായിരിക്കാം. ആ അപകടകരമായ സ്ഥതിവിശേഷം മനസിലാക്കി ഇത് പോലുള്ള ക്ഷുദ്രജീവികളെ സ്‌കൂളില്‍ നിന്നും അകറ്റി നിര്‍ത്തിയ ഇന്ത്യന്‍ സ്‌കൂള്‍ രക്ഷിതാക്കളെ ഹാര്‍ദ്ദവമായി അഭിനന്ദിക്കുന്നു. ഈ മഹത്തായ വിജത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ പി.പി.എ. പ്രവര്‍ത്തകരോടുമുള്ള കൃതജ്ഞത അറിയിക്കുന്നതിനൊപ്പം വിജയിച്ച എല്ലാ സ്ഥാനാര്‍ഥികളെയും അഭിനന്ദിക്കുന്നു''- പി.പി.എ. നേതാക്കള്‍ അറിയിച്ചു.