വയനാട് മുണ്ടക്കൈ ചുരല്‍മല ദുരന്തം:  ബഹ്റൈനില്‍ അനുശോചന യോഗം സംഘടിപ്പിച്ചു

വയനാട്ടിലെ വേദനജനകമായ ദുരിതത്തില്‍ അനുശോചനം രേഖപെടുത്തി ബഹ്റൈന്‍ കേരള സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള അനുശോചന സന്ദേശം വായിച്ചു

New Update
5355

ബഹ്റൈന്‍: വയനാട്ടിലെ മുണ്ടക്കൈ ചുരല്‍മല ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി ബഹ്റൈനിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ബഹ്റൈന്‍ കേരളീയ സമാജത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു.

Advertisment

വയനാട്ടിലെ വേദനജനകമായ ദുരിതത്തില്‍ അനുശോചനം രേഖപെടുത്തി ബഹ്റൈന്‍ കേരള സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള അനുശോചന സന്ദേശം വായിച്ചു. ലോകം മുഴുവനുമുള്ള മലയാളികളുടെ വേദനയിലും സങ്കടത്തിലും ബഹ്‌റൈന്‍ ഇന്ത്യന്‍ സമൂഹവും ബഹറിനിലെ വിവിധ സംഘടനകളും പങ്കുചേരുന്നതായി പി.വി. രാധാകൃഷ്ണ പിള്ള പറഞ്ഞു, 

പ്രതികൂല സാഹചര്യങ്ങളിലും രക്ഷാദൗത്യം നിര്‍വഹിക്കുന്ന വിവിധ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, മിലിട്ടറി, സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ അടങ്ങുന്ന രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ട മുഴുവന്‍ ആളുകളോടുമുള്ള ഐക്യദാര്‍ഢ്യം അനുശോചന യോഗത്തില്‍ അറിയിച്ചു.

ബഹ്റൈന്‍ കേരളീയ സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, ലോക കേരള സഭ അംഗങ്ങളായ സി.വി. നാരായണന്‍, സുബൈര്‍ കണ്ണൂര്‍, ഷാജി മൂത്തല, ഡോ. ബാബു രാമചന്ദ്രന്‍, ശ്രീജിത്ത്, വീരമണി, ബിനു കണ്ണന്താനം, അബ്ദുറഹ്മാന്‍ അസീല്‍, രാജു കല്ലുമ്പുറം, കെ.ടി.  സലീം, ജലീല്‍ മാഹി, ജയന്‍, ഗഫൂര്‍ കൈപ്പമംഗലം, എബ്രഹാം സാമുവല്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

ബഹ്റൈന്‍ കേരളീയ സമാജം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ ആദ്യ ഗഡുവായി നല്‍കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള അനുശോചന യോഗത്തില്‍ അറിയിച്ചു.

Advertisment