/sathyam/media/media_files/7bmVsAEn4Vj5Ckr1GFyc.jpg)
ബഹ്റൈന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രോവിന്‍സ് സമ്മര്‍ ഫിയസ്റ്റ 2024 കുടുംബ സംഗമം മിറാഡോര്‍ ഹോട്ടലില്‍ വേറിട്ട പരിപാടികളോടെ സംഘടിപ്പിച്ചു. പ്രോവിന്‍സ് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആവേശഭരിതമായ മികച്ച പങ്കാളിത്തം പരിപാടിയെ ഗംഭീര വിജയമാക്കി.
വൈകുന്നേരം 7.30 മുതല്‍ ആരംഭിച്ച പരിപാടിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ ആവേശത്തോടെ പങ്കെടുത്തു. ഡബ്ല്യു.എം.സി. ബഹ്റൈന്‍ പ്രോവിന്‍സ് പ്രസിഡന്റ് എബ്രഹാം സാമുവേല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഡബ്ല്യു.എം.സി. ബഹ്റൈന്‍ പ്രോവിന്‍സ് ജനറല്‍ സെക്രട്ടറി അമല്‍ദേവ് സ്വാഗതവും വൈസ് ചെയര്‍മാന്‍മാരായ വിനോദ് നാരായണന്‍, എഎം നസീര്‍, വൈസ് പ്രസിഡന്റ് തോമസ് വൈദ്യന്‍, ട്രെഷറര്‍ ഹരീഷ് നായര്‍, വനിതാ വിഭാഗം പ്രസിഡന്റ് ഷെജിന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.
പ്രശസ്ത സിനിമ സീരിയല്‍ നടിയും ഡബ്ല്യു.എം.സി. കുടുംബാംഗവുമായ ശ്രീലയ റോബിന്‍ സെലിബ്രിറ്റി ഗസ്റ്റായി സംസാരിക്കുകയും ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു. ഡബ്ല്യു.എം.സി. ഗ്ലോബല്‍ എന്‍.ഇ.സിയും കെ.സി.എ. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ജെയിംസ് ജോണ്‍, ണങഇ മിഡില്‍ ഈസ്റ്റ് റീജിയണ്‍ വൈസ് ചെയര്‍പേഴ്‌സണായി തെരെഞ്ഞെടുക്കപ്പെട്ട ബഹ്റൈനിലെ അറിയപ്പെടുന്ന സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകയുമായ ഷെമിലി പി. ജോണ്‍, പ്രശസ്ത നാടക, സിനിമ കലാകാരി ലിസി ജോണ്‍ എന്നിവരെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി. ണങഇ ബഹ്റൈന്‍ പ്രോവിന്‍സ് വൈസ് ചെയര്‍മാനും ഡബ്ല്യു.എം.സി. ഇന്റര്‍നാഷണല്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഫോറം വൈസ് പ്രെസിഡന്റും ആയ വിനോദ് നാരായണന്റെ നേതൃത്വത്തില്‍ വനിതാവിഭാഗം പ്രസിഡന്റ് ഷെജിന്‍ സെക്രട്ടറി അനു അലന്‍ എന്നിവര്‍ വിനോദ പരിപാടികള്‍ നിയന്ത്രിച്ചു.
ഓഗസ്റ്റ് 2 മുതല്‍ 5 വരെ തിരുവനന്തപുരം ഹയാത് റീജന്‍സിയില്‍ നടക്കുന്ന ഗ്ലോബല്‍ കോണ്‍ഫെറെന്‍സില്‍ 100 അംഗങ്ങളെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു. ഡബ്ല്യു.എം.സി. വനിതാ വിഭാഗം വൈസ് പ്രസിഡന്റ് ഉഷ സുരേഷ് അവതാരകയായിരുന്നു. വനിതാ വിഭാഗം ജനറല്‍ സെക്രട്ടറി അനു അലന്‍ കൃതജ്ഞത രേഖപ്പെടുത്തി.