/sathyam/media/media_files/2025/10/07/img_9849-2025-10-07-21-45-45.jpg)
മനാമ : 40 ബ്രദേഴ്സ് ഫുട്ബോൾ ടീം ഓണാഘോഷ പരിപാടിയും പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പും ബുദയ്യ കറാന ഹാളിൽ വെച്ച് നടത്തി. മുൻ സെക്രട്ടറി മുസ്തഫ ടോപ് സ്വാഗതം പറഞ്ഞ പരിപാടിയിൽ മുൻ പ്രസിഡന്റ് അബ്ദുള്ള അധ്യക്ഷത വഹിച്ചു.
ഖലീൽ റഹ്മാൻ (സ്കൈ വീൽ )പ്രസിഡന്റായ പുതിയ കമ്മിറ്റിയിൽ ചെയർമാനായി മൊയ്തീൻ കുട്ടി , വൈസ് ചെയർമാൻ ഷെരീഫ് മാട്ടൂൽ ,ജനറൽ സെക്രട്ടറി മൻസൂർ അത്തോളി വൈസ് പ്രസിഡന്റ് നൗഫൽ ,
ജോയിന് സെക്രട്ടറി ജെ പി കെ തിക്കോടി, ട്രഷറർ ഇബ്രാഹിം ചിറ്റണ്ട , അസിസ്റ്റന്റ് ട്രഷറർ റഷീദ് വടക്കാഞ്ചേരി എന്നിവരെയും പതിനൊന്ന് അംഗ എക്സിക്കുട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു ഷിഹാബ് പ്ലസ് ,സക്കീർ എന്നിവർ തിരഞ്ഞെടുപ്പ് പ്രക്രിയകൾ നിയന്ത്രിച്ചു.
അടുത്ത മാസം 13.14.15 തീയ്യതികളിൽ. ജില്ലാ കപ്പ് ഫുട്ബോൾ ടൂർണമെന്റ് നടത്താൻ തീരുമാനിച്ച വിവരം ഭാരവാഹികൾ അറിയിച്ചു , സ്ത്രീകളും കുട്ടികളും പങ്കെടുത്ത പരിപാടിക്ക്. മുൻ ട്രഷറർ ഇസ്മയിൽ നന്ദി പറഞ്ഞു