/sathyam/media/media_files/2025/10/21/edited-poster-prakashanam-2025-10-21-17-09-35.jpg)
ബഹ്‌റൈൻ : ബഹ്‌റൈനിലെ ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മയായ 40 ബ്രദേർസ് f c സംഘടിപ്പിക്കുന്ന ജില്ല കപ്പ് സീസൺ 3, വെട്ടറൻസ് കപ്പ് സീസൺ 3 പോസ്റ്റർ പ്രകാശനം പ്രശസ്ഥ ഇന്ത്യൻ ഫുട്ബോൾ താരം വി പി സുഹൈർ നിർവ്വഹിച്ചു, സിഞ്ചിലെ അൽ അഹ്‌ലി സ്റ്റേഡിയത്തിൽ ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരുടേയും 40 ബ്രദേഴ്സ് അംഗങ്ങളുടേയും കുടുംബങ്ങളുടേയും സാനിധ്യത്തിലാണ് പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചത്.
2025 നവംബർ 13 14 15 തിയ്യതികളിലായി സിഞ്ചിലെ അൽ അഹ്‌ലി സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് നടക്കുന്നത്, കേരളത്തിലെ എട്ടു ജില്ലകളെ പ്രതിനിധീകരിച്ചു എട്ടു ടീമുകൾ പ്രമുഖ ഫുട്ബോൾ കളിക്കാരെ അണിനിരത്തിക്കൊണ്ടാണ് മത്സരങ്ങൾ അണിയിച്ചൊരുക്കുന്നത്, കൂടാതെ 40 വയസ്സിനുമുകളിൽ പ്രായമുള്ളവരുടെ ടൂർണമെന്റ് വെട്ടറൻസ് കപ്പ് സീസൺ 3 യും സംഘടിപ്പിക്കുമെന്ന് എന്ന് സംഘാടകാർ അറിയിച്ചു.
പ്രസിഡന്റ് ഖലീൽ റഹ്മാൻ (സ്കൈ വീൽ ) അധ്യക്ഷനായ ചടങ്ങിൽ ചെയർമാൻ മൊയ്തീൻ കുട്ടി , കെ എഫ്എ സെക്രട്ടറി സജ്ജാദ്. രക്ഷാധികാരികളായ. മുസ്തഫ ടോപ്പ്. അബ്ദുള്ള എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു 40 ബ്രദേർസ് ക്ലബ്ബ് അംഗങ്ങൾ വി പി സുഹൈറിന് മെമന്റോ നൽകി ആദരിച്ചു,
ജനറൽ സെക്രട്ടറി മൻസൂർ അത്തോളി സ്വാഗതവും ട്രഷറർ ഇബ്രാഹിം ചിറ്റണ്ട നന്ദിയും പറഞ്ഞു