പ്രവാസി കൂട്ടായ്മ 'നിള'യുടെ നാലാമത് കുടുംബ സംഗമം സംഘടിപ്പിച്ചു

സീനിയര്‍ മെമ്പര്‍ മമ്മു ഇടക്കാട്ടില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

author-image
ബഷീര്‍ അമ്പലായി
Updated On
New Update
424242

ബഹ്റൈന്‍ ചേലക്കര നിയോജമണ്ഡലം പ്രവാസി കൂട്ടായ്മ 'നിള'യുടെ നാലാമത് കുടുംബ സംഗമം വെള്ളിയാഴ്ച വൈകിട്ട് ബഹ്റൈന്‍ കെഎംസിസി ഹാളില്‍ വിപുലമായ രീതിയില്‍ നടത്തി. 

Advertisment

കൂട്ടായ്മയുടെ പ്രഥമ അധ്യക്ഷനായിരുന്ന മാഹിര്‍ അലിയുടെ പേരില്‍ അണിയിച്ചൊരുക്കിയ വേദിയില്‍ 6 മണിയോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ആറ്റൂര്‍ സ്വാഗതം പറഞ്ഞു. അബ്ദുള്ള ഒന്നാം മെയില്‍സ് അധ്യക്ഷത വഹിച്ചു. 47 വര്‍ഷം ബഹ്റൈന്‍ പ്രവാസിയായിരുന്ന മണ്ഡലത്തിലെ സീനിയര്‍ മെമ്പര്‍ മമ്മു ഇടക്കാട്ടില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഹനീഫ ആറ്റൂര്‍ പ്രോഗ്രാം നിയന്ത്രിച്ചു.

1313

നിള ബഹ്റൈന്‍ രക്ഷധികാരി അജിത് ആറ്റൂര്‍, മുഹമ്മദ് കുട്ടി പൂളക്കല്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അസീസ് ചുങ്ങോണത്ത്, ഷിബു ചെറുതുരുത്തി, അലി പൂളക്കല്‍, ശറഫുദ്ധീന്‍ പുതുശേരി, ബഷീര്‍ കളത്തില്‍, ബഷീര്‍ പുളിക്കല്‍, സിജിത്ത് ആറ്റൂര്‍, സന്തോഷ് ആറ്റൂര്‍, സുലൈമാന്‍ ആറ്റൂര്‍, ഷിബു പഴയന്നൂര്‍, ഉമ്മര്‍ ചുങ്കോണത്ത്, ഗഫൂര്‍ പള്ളം, മുസ്തഫ ഓങ്ങല്ലൂര്‍, അലി നെടുമ്പുര, ഇസ്മായില്‍ പാറപ്പുറം, സാദിക്ക്, ഖലീല്‍ വെട്ടിക്കാട്ടിരി വീട്ടിക്കാട്ടിരി, ജുനൈദ് വെട്ടിക്കാട്ടിരി, അബ്ദുല്‍ സലാം ദേശമംഗലം, അബു വാഴലിപ്പാടം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ട്രഷററര്‍ അസീസ് പള്ളം നന്ദി പറഞ്ഞു.

242424

2025-26 വര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം അസീസ് ഒന്നാം മെയില്‍സിനു കൈമാറി പ്രസിഡന്റ് അബ്ദുള്ള ചെറുതുരുത്തി നിര്‍വഹിച്ചു. അംഗങ്ങളുടെ വിവിധങ്ങളായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു 

നാട്ടില്‍ നിന്നെത്തിയ പ്രശസ്ത ഫോട്ടോ ഗ്രാഫര്‍ റഷീദ് കുഞ്ഞോളിന്റെ മകന്‍ മുഈനുദീന്‍ നിളയോരം തട്ടുകട ഉദ്ഘാടനം ചെയ്തു. തട്ടുകട സംഗമത്തിന്റെ മാറ്റുകൂട്ടി. പ്രത്യേകം പരിശീലനം നേടിയ നിളയിലെ കുരുന്നുകളുടെ വിവിധ കലാ പരിപാടികള്‍ വേദിയില്‍ അരങ്ങേറി.

 

Advertisment