ബഹ്‌റൈന്‍: തെക്കേകൊല്ലംകോട് ഇടവകയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ബഹറിനില്‍ എത്തിയ ഫാദര്‍ ഡൈസണ്‍ യേശുദാസിന് കെ.സി.എയും തിരുവനന്തപുരം അതിരൂപത പ്രവാസികളും ചേര്‍ന്ന് സ്വീകരണം നല്‍കി.
കെ.സി.എ. പ്രസിഡന്റ് ജയിംസ് ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവ് കെ.ജി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. കെ.സി.എ. ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതവും സൂസയ്‌നായകം നന്ദിയും രേഖപ്പെടുത്തി.
മറുപടി പ്രസംഗത്തില്‍ ഫാദര്‍ ഡൈസസ് ബഹറിനില്‍ നിന്നും രണ്ട് വര്‍ഷമായി കാണാതായ രണ്ടു മത്സ്യത്തൊഴിലാളികളുടെ അന്വേഷണത്തിന് വേണ്ടിയും ദുബായ് ജയിലില്‍ കഴിയുന്ന രണ്ടു മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്നതിനും എല്ലാവരുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
/sathyam/media/media_files/2025/01/30/2d52C8tqNFKGn0Lna3HL.jpg)
യോഗം ഉദ്ഘാടനം ചെയ്ത കെ.ജി. ബാബുരാജനും കെ.സി.എ. പ്രസിഡന്റ് ജെയിംസ് ജോണും വേണ്ട സഹായ സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. പ്രസ്തുത യോഗത്തില്‍ കേരള സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരയ്ക്കല്‍ ഇന്ത്യന്‍ സ്‌കൂള്‍ മൂന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍, കെ.സി.എ. മുന്‍ പ്രസിഡന്റ് സേവി മാത്തുണ്ണി, തൂത്തൂര്‍ ഫറോന മെമ്പര്‍ മരിയ നായകം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
തെക്കേകൊല്ലംകോട് ഇടവകങ്ങളായ ഷാജി പൊഴിയൂര്‍, ഡൊമിനിക് തോമസ്, ബിനുലാല്‍, ഷാര്‍ബിന്‍ അലക്‌സ്, അനു മരിയ ക്രൂസ്, മഞ്ജു ഡൊമിനിക്, ദീപ ജോസ്, ആലിയ ഷാര്‍ബിന്‍ എന്നിവര്‍ സ്വീകരണ യോഗത്തിന് നേതൃത്വം നല്‍കി. തിരുവനന്തപുരം അതിരൂപതയിലെ പ്രവാസി ബിസിനസുകാരെയും യോഗത്തില്‍ ആദരിച്ചു.
അറേബ്യന്‍ മ്യൂസിക് ക്രീയേഷന്റെ ബാനറില്‍ പുറത്തിറക്കിയ ആലംബരുടെ അമ്മ എന്ന പരിശുദ്ധ മാതാവിന്റെ അതിമനോഹര ഗാനത്തിന് സംഗീതവും ശബ്ദവും നല്‍കിയ ലിന്‍സിമോള്‍ ജോസഫിനെ ഫാദര്‍ ഡൈസണ്‍ യേശുദാസ് പ്രസ്തുത യോഗത്തില്‍ വച്ച് പുരസ്‌കാരം നല്‍കി ആദരിച്ചു.
ഫാദര്‍ ഡൈസണ്‍ യേശുദാസിന് ചിന്നത്തുറ ഇടവകയും ഇരവി പുത്തന്‍ ഇടവക പ്രവാസികളും ചേര്‍ന്ന് പൊന്നാട നല്‍കി ആദരിച്ചു. തൂത്തുര്‍, പുല്ലുവിള, കോവളം ഫെറോനകളില്‍ നിന്നുള്ള ഇടവകളിലെ പ്രവാസികളും യോഗത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് ബി.എം.സിയുടെയും ടീം ജ്വാലയുടെയും നേതൃത്വത്തിലുള്ള കലാപരിപാടികള്‍ അരങ്ങേറി.