New Update
/sathyam/media/media_files/mtXmJl3IGDtlCdMnpZQs.jpg)
ബഹ്റൈന്‍ മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിലും ബഹ്റൈന്‍ മാര്‍ത്തോമാ സുവിശേഷ സേവികാ സംഘത്തിന്റെ സഹകരണത്തോടും 'ആര്‍പ്പോ 2024' ഓണാഘോഷ
പരിപാടികള്‍ 20നു രാവിലെ 10.45 മുതല്‍ സനദിലുള്ള മാര്‍ത്തോമ്മാ കോംപ്ലക്‌സില്‍ വച്ച് നടത്തി.
Advertisment
കാര്യപരിപാടികള്‍ ഇടവക വികാരിയും യുവജനസഖ്യം പ്രസിഡന്റുമായ റവ. ബിജു ജോണ്‍ അധ്യക്ഷതയില്‍ കൂടി. ഇടവക സഹ വികാരിയും യുവജനസഖ്യം വൈസ് പ്രസിഡന്റുമായ റവ. ബിബിന്‍സ് മാത്യൂസ് ഓണാശംസകള്‍ അറിയിച്ചു. വിവിധയിനം മത്സങ്ങള്‍, കലാപരിപാടികള്‍ എന്നിവയ്‌ക്കൊപ്പം വിഭവ സമൃദ്ധമായ സദ്യയും ക്രമീകരിച്ചു.
സേവികാസംഘം വനിതാ വൈസ് പ്രസിഡന്റ് കുഞ്ഞുമോള്‍ അല
ക്‌സാണ്ടര്‍ സ്വാഗതം ആശംസിച്ചു; യുവജനസഖ്യം സെക്രട്ടറി ഹര്‍ഷ ആന്‍ ബിജു കൃതജ്ഞത രേഖപ്പെടുത്തി. ആര്‍പ്പോ 2024ന്റെ കണ്‍വീനറായി നിതീഷ് സക്കറിയ പ്രവര്‍ത്തിച്ചു.