New Update
/sathyam/media/media_files/O9sLrV9jXXc1ODqCfXsO.jpg)
ഐ.വൈ.സി.സി ബഹ്റൈന്‍, സല്‍മാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവാസി ആരോഗ്യ സംരക്ഷണ ക്യമ്പയിന്റെ ഭാഗമായി അദില്യ അല്‍ ഹിലാല്‍ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.
Advertisment
ഐ.വൈ.സി.സിയുടെ 46-ാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ്യാണിത്. 2024 സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച രാവിലെ 8 മുതല്‍ നടക്കുന്ന ക്യാമ്പില്‍ ടോട്ടല്‍ കൊളസ്ട്രോള്‍, കിഡ്‌നി ഫങ്ഷന്‍, ബ്ലഡ് പ്രഷര്‍, ബ്ലഡ് ഷുഗര്‍, ലിവര്‍ ഫങ്ഷന്‍, യൂറിക് ആസിഡ്, ബോഡി മാസ് ഇന്‍ടെക്‌സ് തുടങ്ങിയ ടെസ്റ്റുകളും സൗജന്യ ഡോക്ടര്‍ കണ്‍സല്‍ട്ടേഷനും ലഭ്യമാണ്. പങ്കെടുക്കാനും കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 36008770, 37509203, 37073177,38285008.