ധൂപപ്രാര്‍ത്ഥന നടത്തി

ഇടവക സെക്രട്ടറി ആന്‍സണ്‍ പി. ഐസക് അനുശോചന പ്രമേയം അവതരിപ്പിച്ചു.

New Update
242

യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ ദേഹവിയോഗത്തില്‍ ബഹ്റൈന്‍ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയില്‍ വെള്ളിയാഴ്ച കുര്‍ബാന മധ്യേ ഇടവക വികാരി ജോണ്‍സ് ജോണ്‍സണ്‍ അച്ചന്റെ കര്‍മികത്വത്തില്‍ ധൂപപ്രാര്‍ത്ഥന നടത്തി.

Advertisment

ഇടവക സെക്രട്ടറി ആന്‍സണ്‍ പി. ഐസക് അനുശോചന പ്രമേയം അവതരിപ്പിച്ചു. ശ്രേഷ്ഠ പിതാവിനോടുള്ള ആദര സൂചകമായി വി. കുര്‍ബാനയ്ക്ക് ഇടവകാംഗങ്ങള്‍ കറുത്ത ബാഡ്ജ് ധരിക്കുകയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്തു. പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് ഇടവക വികാരിയും മാത്യൂസ് ശെമ്മാശനും മാനേജിങ് കമ്മറ്റി ഭാരവാഹികളും ഭക്ത സംഘടനകളും നേതൃത്വം നല്‍കി.

Advertisment