മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് കാലത്ത് ഏഴ് മണിക്ക് മുമ്പായി തന്നെ ഇന്ത്യന്‍ എംബസി അങ്കണം റിപ്പബ്ലിക്ക് ദിനം ആഘോഷമാക്കാന്‍ നിറഞ്ഞു കവിഞ്ഞു. ഇന്ത്യന്‍ സമൂഹത്തെ അമ്പാസഡര്‍ വിനോദ് ജേക്കബും എംബസി ഉദ്യോഗസ്ഥരും സ്വാഗതം ചെയ്തു.
/sathyam/media/media_files/2025/01/26/OXWz7EP6wEi8lgIyZEBS.jpg)
ബഹ്‌റൈനിലെ ഇന്ത്യന്‍ അമ്പാസഡര്‍ ഹിസ് എക്‌സലന്‍സി വിനോദ് ജേക്കബ് ദേശീയ പതാക ഉയര്‍ത്തുന്നതോടെ ഇന്ത്യന്‍ പ്രസിഡന്റിന്റെ സന്ദേശവും ബഹ്‌റൈനും ഇന്ത്യയും സമീപകാലത്ത് നേടിയെടുത്ത വിപുലമായ വികസനവും ഇന്ത്യന്‍ സമൂഹത്തിനെ ബോധവത്കരിച്ചത് അഭിമാനം നിറഞ്ഞ കൈയ്യടിയോടെ ഇന്ത്യന്‍ സമൂഹം വരവേറ്റു.
/sathyam/media/media_files/2025/01/26/uEbN5mcEkydLBuJSemfP.jpg)
തുടര്‍ന്ന് വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ദേശീയ പരിപാടികളടക്കമുള്ള വിവിധ ആഘോഷ പരിപാടികളും അങ്കണത്തില്‍ അരങ്ങേറി. പരിപാടികളോടെ സുഗകരമായ നടത്തിപ്പിന് വിശാലമായ കാര്‍പാര്‍ക്കിങ് സൗകര്യവും കര്‍ശന നിയന്ത്രണവും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെ കീഴില്‍ ഒരുക്കിയിട്ടുണ്ടായിരുന്നു. വന്നവര്‍ക്കായി പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു.
/sathyam/media/media_files/2025/01/26/rz1DqqS26WhK9vweh3dc.jpg)