ബഹ്‌റൈന്‍ മലയാളി സെയില്‍സ് ടീം  ഓണാഘോഷം സംഘടിപ്പിച്ചു

കുട്ടികളുടെ നൃത്തനൃത്യങ്ങളും കായിക മത്സരങ്ങളും ഓണാഘോഷ പരിപാടിക്ക് മിഴിവ് കൂട്ടി. 

New Update
646464

മനാമ: ബഹ്‌റൈനിലെ സെയില്‍സ് മേഖലയില്‍ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ 'ബഹ്‌റൈന്‍ മലയാളി സെയില്‍സ് ടീം 'ബി.എം.എസ്.ടി. പൊന്നോണം 2024' എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു. publive-image

Advertisment

വെള്ളിയാഴ്ച ബഹ്‌റൈന്‍ ബീച്ച് ബെ റിസോര്‍ട്ടില്‍ വച്ച് പ്രസിഡന്റ് സനില്‍ കാണിപ്പയ്യൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലുലു പര്‍ച്ചേസ് ഹെഡ് മഹേഷ് നാട്ടിക, ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ ബഷീര്‍ അമ്പലായി എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. സെക്രട്ടറി ദിലീപ് മോഹന്‍ സ്വാഗതവും അഡൈ്വസറി ചെയര്‍മാന്‍ സിജു കുമാര്‍, പ്രോഗ്രാം കണ്‍വീനര്‍ അലക്‌സ്, ജോയിന്റ് കണ്‍വീനര്‍മാരായ പ്രശാന്ത്, സത്യന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. publive-image

ട്രഷറര്‍ ആരിഫ് പോര്‍ക്കുളം ആഘോഷ പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് നന്ദിയും രേഖപ്പെടുത്തി. ബഹ്‌റൈനില്‍ ഓണാഘോഷ പരിപാടികളുടെ ഭാഗമായി വിവിധ സംഘടനകള്‍ നടത്തിയ ഓണപ്പാട്ട് മത്സരത്തില്‍ സമ്മാനര്‍ഹരായ ബി.എം.എസ്.ടി.  ടീമിനെ ചടങ്ങില്‍ ആദരിച്ചു. വിഭവ സമൃദ്ധമായ ഓണ സദ്യയും  ഓണപ്പാട്ടും ബി.എം.എസ്.ടി. വനിതാവിഭാഗത്തിന്റെ തിരുവാതിരക്കളിയും കുട്ടികളുടെ നൃത്തനൃത്യങ്ങളും കായിക മത്സരങ്ങളും ഓണാഘോഷ പരിപാടിക്ക് മിഴിവ് കൂട്ടി. publive-image

വൈസ് പ്രസിഡന്റ് ഷാജി ദിവാകരന്‍, ജോയിന്റ് സെക്രട്ടറി അഗസ്റ്റിന്‍ മൈക്കിള്‍, മെമ്പര്‍ഷിപ്പ് സെക്രട്ടറി സജിത്ത് കുമാര്‍, വനിതാവിഭാഗം പ്രസിഡന്റ് സ്മിത അഗസ്റ്റിന്‍, എക്‌സിക്യൂട്ടിവ് അംഗങ്ങളായ അരുണ്‍ ആര്‍. പിള്ള, ഗണേഷ്  കുറാറ, വേണു, സുമേഷ് അലിയത്ത്, നീരജ്, അഷറഫ്, ഹസ്സന്‍, ശ്രീലേഷ്, ഷിഹാബ് മരക്കാര്‍, ലിജിന്‍, പ്രശാന്ത്, ബൈജു മാത്യു, പ്രജീഷ് കെ.പി. റഹീം, അസ്ലം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Advertisment