മനാമ: ഐ.വൈ.സി.സി. ബഹ്റൈന്‍ ഹിദ്ദ്-അറാദ് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വയനാട് ലോകസഭ, പാലക്കാട്, ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പ്രവചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
മികച്ച പങ്കാളിത്തമുണ്ടായിരുന്ന മത്സരത്തില്‍ പാലക്കാട്-നൂറുദ്ധീന്‍ സി.പി, വയനാട് - ധന്യ ബെന്‍സി, ചേലക്കര-സരത്ത് വിനോദ് എന്നിവരെയാണ് വിജയികളായി പവചനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്തത്.
ജനാധിപത്യ സംവിധാനത്തിലെ വോട്ടിന്റെ പ്രാധാന്യം മനസിലാക്കുന്നതിനായി ഇത്തരത്തിലുള്ള പരിപാടി നടത്താന്‍ മുന്നോട്ടു വന്ന ഏരിയ കമ്മിറ്റിയേയും മത്സരത്തില്‍ വിജയികളായവരെയും ഐ.വൈ.സി.സി. ദേശീയ കമ്മിറ്റി അഭിനന്ദിച്ചു.
വിജയികള്‍ക്കുള്ള സമ്മാന വിതരണം ഐ.വൈ.സി.സി. പൊതുപരിപാടിയില്‍ നടക്കുമെന്ന് ഹിദ്ദ്-അറാദ് ഏരിയാ പ്രസിഡന്റ് റോബിന്‍ കോശി, സെക്രട്ടറി നിധിന്‍ ചെറിയാന്‍, ട്രെഷറര്‍ ഷനീഷ് സദാനന്ദന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നിസാം എന്‍.കെ. എന്നിവര്‍ അറിയിച്ചു.