മനാമ: ബഹ്‌റൈന്‍ ഒ.ഐ.സി.സി. ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സഖീറില്‍ വച്ച് വിന്റര്‍ ഡസേര്‍ട്ട് ക്യാമ്പ് സംഘടിപ്പിച്ചു. വൈകിട്ട് 7ന് ആരംഭിച്ച ക്യാമ്പ് പുലര്‍ച്ചെ രണ്ടുവരെ നീണ്ടുനിന്നു.
കലാ കായിക മത്സരങ്ങള്‍ അടങ്ങിയ ക്യാമ്പ് പങ്കെടുത്തവര്‍ക്ക് നവ്യാനുഭവമായി.
/sathyam/media/media_files/2024/12/15/8xk26zXLPrP0zVVKxqgI.jpg)
കുട്ടികള്‍ ഉള്‍പ്പെടെ നൂറില്‍പ്പരം അംഗങ്ങള്‍ ക്യാമ്പില്‍ പങ്കെടുത്തു. ലൈവ് കുക്കിങ്, മിന്നല്‍ ബീറ്റ്‌സ്‌ന്റെ ലൈവ് മുൂസിക് ഷോയും പരിപാടിയുടെ മാറ്റ് കൂട്ടി. ക്യാമ്പ് ബഹ്‌റൈന്‍ ദേശീയ കമ്മിറ്റി പ്രസിഡന്റ് ഗഫൂര്‍ ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി. ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് മോഹന്‍കുമാര്‍ അധ്യക്ഷതവഹിച്ചു. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ജിബി കളീക്കല്‍ സ്വാഗതം പറഞ്ഞു.
/sathyam/media/media_files/2024/12/15/WdolzZ4yDMxIzMr7BVPf.jpg)
ഒ.ഐ.സി.സി. ഗ്ലോബല്‍ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ഒ.ഐ.സി. സി. ജനറല്‍ സെക്രട്ടറിമാരായ മനു മാത്യു, പ്രദീപ് മേപ്പയ്യൂര്‍, ട്രഷറര്‍ ലത്തീഫ് ആയഞ്ചേരി, ബൈജു മത്തായി. സാമുവേല്‍ മാത്യു എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ക്യാമ്പ് കോര്‍ഡിനേറ്റര്‍ സന്തോഷ് ബാബു നന്ദി പ്രകാശിപ്പിച്ചു.
ജില്ലാ ഭാരവാഹികളായ രാധാകൃഷ്ണന്‍ നായര്‍, അനി തോമസ്, തോമസ് ഫിലിപ്പ്, ബിവിന്‍ വര്‍ഗീസ്, ദീപക് പ്രഭാകര്‍, ഉണ്ണികൃഷ്ണന്‍, തോമസ് ബേബി, സിജോ സാം, റാഫി ശ്രീനിവാസന്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.