ഇന്ത്യന്‍ റിപ്പബ്ലളിക് ദിനത്തോടനുബന്ധിച്ച്  കെ.പി.എഫ്. രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

നൂറില്‍പ്പരം ആളുകള്‍ പങ്കെടുത്ത ക്യാമ്പിന് ജനറല്‍ സെക്രട്ടറി അരുണ്‍പ്രകാശ് സ്വാഗതം ആശംസിച്ചു.

New Update
5353535

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്. ബഹ്‌റൈന്‍) 76-ാമത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി സല്‍മാനിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്കിന്റെ സഹായത്തോടെ രക്തം നല്‍കൂ, ജീവന്‍ നല്‍കൂ എന്ന ആപ്ത വാക്യത്തോടെ ഏട്ടാമത്  രക്തദാന ക്യാമ്പ് നടത്തി.

Advertisment

53533

നൂറില്‍പ്പരം ആളുകള്‍ പങ്കെടുത്ത ക്യാമ്പിന് ജനറല്‍ സെക്രട്ടറി അരുണ്‍പ്രകാശ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് സുധീര്‍ തീരുനിലത്ത് അധ്യക്ഷത വഹിച്ച ചടങ്ങ് ഡോ. ഹസന്‍ ഈദ് ബുക്കമസ്
(പാര്‍ലമെന്റ് അംഗം വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ കമ്മിറ്റി ചെയര്‍മാന്‍) ഔപചാരികമായി ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയും കെ.പി.എഫിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും മുന്നോട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള പിന്തുണയും അറിയിച്ചു. 

സല്‍മാനിയ ആശുപത്രിയെ പ്രതിനിഥീകരിച്ച് സക്‌ന സയീദ് അല്‍ ഗനാമി സ്മിത സുജു എന്നിവര്‍ പങ്കെടുക്കുകയും രക്ഷാധികാരികളായ കെ.ടി. സലീം ജമാല്‍ കുറ്റികാട്ടില്‍ അസിസ്റ്റന്റ് ട്രഷറര്‍ സുജീഷ് മാടായി എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. വനിതാ വിഭാഗം കണ്‍വീനര്‍ സജ്ന ഷനൂബ് നിയന്ത്രിച്ച ചടങ്ങിന് ചാരിറ്റി വിംഗ് കണ്‍വീനര്‍ സജിത്ത് വെള്ളികുളങ്ങര നന്ദി രേഖപ്പെടുത്തി.

എക്‌സിക്യൂട്ടീവ് മെമ്പര്‍മാരും വനിതാ വിങ്ങും ക്യാമ്പിന് നേതൃത്വം നല്‍കി. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലെ പാത്തോളജി വിഭാഗം ബ്ലഡ് ബാങ്ക് മേധാവി ഡോക്ടര്‍ ഫക്രിയ അലി ദര്‍വിഷിനും അവരുടെ സമര്‍പ്പിത സംഘത്തിനും അവരുടെ അചഞ്ചലമായ പ്രതിബദ്ധതയ്ക്കും അസാധാരണ സേവനത്തിനും ഹൃദയംഗമമായ നന്ദിയും സംഘടന രേഖപ്പെടുത്തി.

മൂന്നു മാസംതോറും കെ.പി.എഫ്.  നടത്തി വരുന്ന രക്തദാന ക്യാമ്പില്‍ നിരവധി പേര്‍ രക്തം നല്‍കി വരുന്നു. അടിയന്തര ഘട്ടങ്ങളില്‍ രക്തം ആവശ്യമുള്ളവര്‍ കെപിഫ് ചാരിറ്റി വിംഗ് കണ്‍വീനര്‍ സജിത്ത് വെള്ളികുളങ്ങരയെ ബന്ധപ്പെടാമെന്ന് ഭാരവാഹികള്‍ അറിയിച്ചു.  ഫോണ്‍: +973 3627 0501. 

 

Advertisment