ബഹ്റൈന്‍: ഹാര്‍ട്ട് ബഹ്റൈന്‍ സൗഹൃദ കൂട്ടായ്മ ബസ് ട്രിപ്പ് സംഘടിപ്പിച്ചു. ബഹ്റൈനിലെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന ഹാര്‍ട്ട് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ അറുപതോളം ആളുകളെ ഉള്‍പ്പെടുത്തി ബസ് ട്രിപ്പ് സംഘടിപ്പിച്ചു. ബഹ്റനിലെ ചില സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു.
ഹാര്‍ട്ട് ഗ്രൂപ്പ് അവരുടെ ഏഴാം വാര്‍ഷികമായ ഹാര്‍ട്ട് ഫെസ്റ്റ്
ഡിസംബര്‍ 27ന് ബാങ് സങ് തായ് റെസ്റ്റ്വാറന്റ് വച്ച് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഹാര്‍ട്ട് ഫെസ്റ്റ് ബ്രോഷാര്‍ പ്രകാശനവും നിര്‍വഹിച്ചു.