ഐ.വൈ.സി.സി. ബഹ്റൈന്‍ സാന്ത്വന സ്പര്‍ശം  പദ്ധതിയുടെ ഭാഗമായി ചികിത്സാ സഹായം കൈമാറി

എന്‍.എസ്.യു.ഐ. ജനറല്‍ സെക്രട്ടറിയും മുന്‍ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റുമായ കെ.എം. അഭിജിത്, ഐ.വൈ.സി.സി. ബഹ്റൈന്‍ എക്‌സിക്യൂട്ടീവ് അംഗം അന്‍സാര്‍ ടി.ഇ. എന്നിവര്‍ അത്തോളിയില്‍ ചേര്‍ന്ന ചടങ്ങില്‍ തുക കൈമാറി.

New Update
778

ബഹ്റൈന്‍: അത്തോളി സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ ലിബീഷിന്റെ മകന്റെ ഹൃദയ സംബദ്ധമായ ചികിത്സാ സഹായാര്‍ത്ഥം ഐ.വൈ.സി.സി. ബഹ്റൈന്‍ ദേശീയ കമ്മിറ്റി സാന്ത്വന സ്പര്‍ശം പദ്ധതിയുടെ ഭാഗമായി സ്വരൂപിച്ച തുക എന്‍.എസ്.യു.ഐ. ജനറല്‍ സെക്രട്ടറിയും മുന്‍ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റുമായ കെ.എം. അഭിജിത്, ഐ.വൈ.സി.സി. ബഹ്റൈന്‍ എക്‌സിക്യൂട്ടീവ് അംഗം അന്‍സാര്‍ ടി.ഇ. എന്നിവര്‍ അത്തോളിയില്‍ ചേര്‍ന്ന ചടങ്ങില്‍ കൈമാറി.

Advertisment

ചടങ്ങില്‍ അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജൈസല്‍ അത്തോളി, മണ്ഡലം വൈസ് പ്രസിഡന്റ് വി.ടി.കെ. ഷിജു എന്നിവര്‍ സന്നിഹിതരായി.
ജീവകാരുണ്യ പ്രവര്‍ത്തനനങ്ങള്‍ക്ക് ഐ.വൈ.സി.സി. ബഹ്റൈന്‍ എന്നും മുന്‍ഗണന നല്‍കുന്ന പ്രവര്‍ത്തനങ്ങളുമായാണ് കഴിഞ്ഞ പതിനൊന്നു വര്‍ഷക്കാലവും മുന്നോട്ടു പോകുന്നതെന്ന് ഐ.വൈ.സി. സി. ബഹ്റൈന്‍ പ്രസിഡന്റ് ഷിബിന്‍ തോമസ്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറര്‍ ബെന്‍സി ഗനിയുഡ്, ചാരിറ്റി കണ്‍വീനര്‍ സലീം അബൂതാലിബ് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Advertisment