Advertisment

കെ.എം.സി.സി. കുടുംബ സംഗമം  സംഘടിപ്പിച്ചു

സംസ്ഥാന ട്രഷറര്‍ കെ.പി. മുസ്തഫ സംഗമം ഉദ്ഘാടനം ചെയ്തു.

New Update
868

ബഹ്‌റൈന്‍: കെ.എം.സി.സി. ബഹ്‌റൈന്‍ ഈസ്റ്റ് റിഫ ഏരിയാ കമ്മിറ്റി സി.എച്ച്. ഓഡിറ്റോറിയത്തില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. സംസ്ഥാന ട്രഷറര്‍ കെ.പി. മുസ്തഫ സംഗമം ഉദ്ഘാടനം ചെയ്തു.

Advertisment

എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുസ്ലിം ലീഗ് വേദികളിലെ ഉജ്ജ്വല പ്രഭാഷകനുമായ അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി.  കുടുംബബന്ധങ്ങള്‍ ദൃഢമാക്കാന്‍ സ്ത്രീകള്‍ക്ക് വലിയ പങ്കുവഹിക്കാന്‍  കഴിയുമെന്നും അതുവഴി സമൂഹത്തിന് വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

മുഖ്യാതിഥിയെ സീനിയര്‍ പ്രവര്‍ത്തകനായ ആര്‍.കെ. മുഹമ്മദ് ഷാള്‍ അണിയിച്ചു. മുസ്ലിം ലീഗ് നേതാവും മുന്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ദളിത് ലീഗ് നേതാവുമായ എ.പി. ഉണ്ണികൃഷ്ണന്റെ അകാല വിയോഗത്തില്‍ സംഗമം അനുശോചനം രേഖപ്പെടുത്തി. 

കെ.എം.സി.സിയുടെ അല്‍ അമാന അംഗമായിരിക്കെ മരിച്ച തൃശൂര്‍ സ്വദേശിയുടെ കുടുംബത്തിന് മരണാനന്തര സഹായമായ അഞ്ച് ലക്ഷം രൂപ സംസ്ഥാന ട്രഷറര്‍ കെ.പി. മുസ്തഫ അമാന കണ്‍വീനര്‍മാരായ ഷമീര്‍, ഫസലുറഹ്മാന്‍ എന്നിവര്‍ക്ക് കൈമാറി.

എടവരാട് പ്രദേശത്തെ  രോഗിക്കുള്ള ചികിത്സാ സഹായം ടിപ്‌ടോപ്പ് ഉസ്മാന്‍ നിസാര്‍ മാവിലിക്കും കോട്ടൂര്‍ പ്രദേശത്തെ പാവപ്പെട്ട യുവതിക്കുള്ള വിവാഹ സഹായം എന്‍. അബ്ദുല്‍ അസീസ് സി.പി.  ഉമ്മറിനും കൈമാറി.

ഓഫീസിലേക്ക് സ്‌പോണ്‍സര്‍ ചെയ്ത കമ്പ്യൂട്ടറിന്റെ കൈമാറ്റം റിയ ട്രാവല്‍ (ഈസ്റ്റ്‌റഫ) ഏജന്‍സി പ്രതിനിധികളായ ഷനീര്‍, ജഗന്‍ ചേര്‍ന്ന് അബ്ദുസമദ് പൂക്കോട്ടൂരിന് കൈമാറി. സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി ഗഫൂര്‍ കൈപ്പമംഗലം ആശംസകള്‍ നേര്‍ന്നു.

റഫീക്ക് കുന്നത്തിന്റെ അധ്യക്ഷതയില്‍ ടി.ടി. അഷറഫ്  സ്വാഗതവും മുഹമ്മദ് അസ്ലം ഖിറാഅത്ത് പാരായണവും എം.കെ. സിദ്ദീഖ് നന്ദിയും രേഖപ്പെടുത്തി. ഷാഫി പാറക്കട്ട അഷ്‌റഫ് മഞ്ചേശ്വരം, ഇമ്‌നാസ് ബാബു, നിസാമുദ്ദീന്‍, അബ്ബാസ് വയനാട് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. 

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറില്‍പ്പരം ആളുകള്‍ സന്നിഹിതരായി. കുഞ്ഞമ്മദ് പി.വി, സഫീര്‍ കെ.പി, സാജിദ് കൊല്ലിയില്‍, റസാഖ് എ.എ, സാജിര്‍ സി.ടി,  മുസ്തഫ കെ, നാസിര്‍ ഉറുതോടി, താജ്ജുദ്ദീന്‍, സജീര്‍ സി.കെ, റസാക് മണിയൂര്‍, ആരിഫ്, ആസിഫ് ഷംസുദീന്‍, ജസ്‌ന സുഹൈല്‍, നസീറ മുഹമ്മദ്, ഹസ്‌ന ഷാന, ഫെബിന  തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Advertisment