കനോലി നിലമ്പൂര്‍ ബഹ്റൈന്‍ കൂട്ടായ്മ  യാത്രയയപ്പ് നല്‍കി

കനോലി നിലമ്പൂര്‍ കൂട്ടായ്മയുടെ മുന്‍ ട്രഷററും എക്‌സിക്യൂട്ടീവ് അംഗവുമായ തോമസ് വര്‍ഗീസ് ചുങ്കത്തിലിനു കൂട്ടായ്മയിലെ അംഗങ്ങള്‍ യാത്രയയപ്പ് നല്‍കി.

New Update
676767

ബഹ്റൈന്‍: പതിമൂന്ന് വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കനോലി നിലമ്പൂര്‍ കൂട്ടായ്മയുടെ മുന്‍ ട്രഷററും എക്‌സിക്യൂട്ടീവ് അംഗവുമായ തോമസ് വര്‍ഗീസ് ചുങ്കത്തിലിനു കൂട്ടായ്മയിലെ അംഗങ്ങള്‍ യാത്രയയപ്പ് നല്‍കി.

Advertisment

തോമസിന്റെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനത്തിനുള്ള ഉപഹാരം പ്രസിഡന്റ് ഷബീര്‍ മുക്കന്‍, ജനറല്‍ സെക്രട്ടറി രജീഷ് ആര്‍.പി.  എന്നിവര്‍ കൈമാറി. ചടങ്ങില്‍ അന്‍വര്‍ നിലമ്പൂര്‍, മനു തറയ്യത്ത്, ഷിബിന്‍ തോമസ്, സുബിന്‍ മുത്തേടം എന്നിവര്‍ സന്നിഹിതരായി.

Advertisment