/sathyam/media/media_files/eAXNGutw66MOoFd6DUVZ.jpg)
മനാമ: മുസ്ലിം കൈരളിയുടെ അഭിമാനകരമായ അസ്തിത്വത്തിന് ആത്മീയ തണല്‍ വിരിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ആദര്‍ശ വിശുദ്ധിയുടെ 98 സുകൃത വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു. സമസ്ത സ്ഥാപക ദിനത്തില്‍ മനാമ ഇര്‍ശാദുല്‍ മുസ്ലിമിന്‍ മദ്‌റസയില്‍ സ്ഥാപകദിനാചരണവും പ്രാര്‍ത്ഥനാ സംഗമവും നടത്തി.
സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ കോയ തങ്ങള്‍ തേങ്ങാപട്ടണം പതാക ഉയര്‍ത്തി പരിപാടിക്കു തുടക്കം കുറിച്ചു. സമസ്തയുടെ രൂപികരണത്തെയും, മുന്‍കാല നേതൃത്വത്തെയും കുറിച്ച് തങ്ങള്‍ മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്കു പരിചയപ്പെടുത്തി സംസാരിച്ചു. സമസ്ത ബഹ്‌റൈന്‍ വര്‍ക്കിംഗ് പ്രസിഡന്റ് വി.കെ. കുഞ്ഞഹമ്മദ് ഹാജി, ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്‍ മജീദ് ചോലക്കോട്, വൈസ് പ്രസിഡണ്ട് ഹാഫിള് ശറഫുദ്ധീന്‍ മൗലവി, മദ്‌റസ സദര്‍ മുഅല്ലിം അശ്‌റഫ് അന്‍വരി ചേലക്കര, മുഅല്ലിമീങ്ങളായ ഫാസില്‍ വാഫി, കാസിം മൗലവി, അബ്ദുള്‍ മജീദ് ഫൈസി, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, എസ്.കെ.എസ്.എസ്.എഫ്. ബഹ്‌റൈന്‍ ജനറല്‍ സെക്രട്ടറി നവാസ് കുണ്ടറ, സെക്രട്ടറി റാശിദ് കക്കട്ടില്‍, സമസ്ത മനാമ ഏരിയ ട്രഷറര്‍ ജാഫര്‍ കൊയ്യോട്, വൈസ് പ്രസിഡന്റ് ശൈഖ് റസാഖ്, സെക്രട്ടറി അബ്ദുള്‍ റൗഫ്, വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍മാരായ റഫീഖ് എളയിടം, മുസ്താഖ്, സ്വാലിഹ് കുറ്റ്യാടി, ജബ്ബാര്‍ മംഗലാപുരം, ജസീര്‍ വാരം തുടങ്ങിയവരും പരിപാടിയില്‍ സന്നിഹിതരായിരുന്നു. ശേഷം മധുര വിതരണവും നടത്തി.
സമസ്ത സ്ഥാപക ദിനത്തിന്റെ ഭാഗമായി സമസ്ത ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന പ്രതിനിധി സമ്മേളനം 2024 ജൂണ്‍ 28 വെള്ളിയാഴ്ച വൈകുന്നേരം 4.30 നും ബഹുജന സംഗമം രാത്രി 7 മണിക്കും മനാമ ഗോള്‍ഡ് സിറ്റിയിലുള്ള സമസ്ത ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് അന്‍വര്‍ മുഹ്യിദ്ധീന്‍ ഹുദവി മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.