പ്രവാസി ലീഗല്‍ സെല്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ 'കണക്ടിംഗ് പീപ്പിള്‍' ബോധവല്‍ക്കരണ പരിപാടിയുടെ ആറാമത്തെ എഡിഷന്‍ സംഘടിപ്പിക്കുന്നു

"കണക്റ്റിംഗ് പീപ്പിളിന്റെ കഴിഞ്ഞ അഞ്ച് എഡിഷനുകളും വളരെ വിജയപ്രദമായിരുന്നു"

New Update
4242424242

മനാമ: പി.എല്‍.സി ബഹ്‌റൈന്‍ ചാപ്റ്റര്‍ ബഹ്റൈന്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും എല്‍.എം.ആര്‍.എ. ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷനുമായി ഐഒഎം ചേര്‍ന്ന് കണക്റ്റിംഗ് പീപ്പിള്‍ എന്ന ബോധവല്‍ക്കരണ പരിപാടിയുടെ ആറാമത്തെ എഡിഷന്‍ സംഘടിപ്പിക്കുന്നു.

Advertisment

നവംബര്‍ രണ്ടിന് വൈകിട്ട് ഏഴു മുതല്‍ 9 വരെ ഉമല്‍ ഹസത്തുള്ള കിംസ് ഹെല്‍ത്ത് ഓഡിറ്റോറിയത്തില്‍ വച്ചാണ് സംഘടിപ്പിക്കുന്നത്. മനുഷ്യ കടത്തിനെതിരെയുള്ള അവബോധം, ജോലിസ്ഥലങ്ങളിലെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും തുടങ്ങി പല മേഖലയില്‍ നിന്നുള്ള ചോദ്യോത്തര പരിപാടിയുമുണ്ടായിരിക്കും. 

കണക്റ്റിംഗ് പീപ്പിളിന്റെ കഴിഞ്ഞ അഞ്ച് എഡിഷനുകളും വളരെ വിജയപ്രദമായിരുന്നു. പ്രവാസികളുടെ ഒരുപാട് സംശയങ്ങള്‍ക്കുള്ള മറുപടി നല്‍കുവാന്‍ ഈ പരിപാടികളില്‍ വച്ച് സാധിച്ചെന്നും   ആറാമത്തെ എഡിഷനിലേക്ക് എല്ലാ പ്രവാസികളെയും സ്വാഗതം ചെയ്യുന്നതായും പ്രവാസി ലീഗല്‍ ബഹ്റൈന്‍ പ്രസിഡന്റ് സുധീര്‍ തിരുനിലത്ത് സത്യം ഓണ്‍ലൈന്‍ ന്യൂസിനെ അറിയിച്ചു.

Advertisment