ബഹ്‌റൈന്‍ ജി.ടി.എഫ്. ഓണാഘോഷവും സേവാ പുരസ്‌കാര സമര്‍പ്പണവും

പരിപാടിയുടെ ഉദ്ഘാടനം ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ ബിനു മണ്ണില്‍ നിര്‍വഹിച്ചു

New Update
46464

മനാമ: കോഴിക്കോട് ജില്ലയിലെ തിക്കോടി പ്രദേശത്തുകാരുടെ ഗ്ലോബല്‍ കൂട്ടായ്മയായ ജി.ടി.എഫ്. ഗ്ലോബല്‍ തിക്കോടിയന്‍സ് ഫോറം കഴിഞ്ഞ ദിവസം ബഹ്‌റൈന്‍ മീഡിയ സിറ്റിയില്‍ വച്ചു സംഘടിപ്പിച്ച 'ആര്‍പ്പോ ഇര്‍റോ-24' ഓണാഘോഷവും സേവാപുരസ്‌കാര സമര്‍പ്പണവും നിറഞ്ഞ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

Advertisment

പരിപാടിയുടെ ഉദ്ഘാടനം ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ ബിനു മണ്ണില്‍ നിര്‍വഹിച്ചു. വിശിഷ്ട അതിഥിയായി ഐസിആര്‍എഫ് ചെയര്‍മാന്‍ അഡ്വ: വി.കെ. തോമസും ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ക്ഷണിക്കപ്പെട്ടവരും പങ്കെടുത്തു. 

ഈ വര്‍ഷത്തെ ജിടിഎഫ് സേവാപുരസ്‌കാരം റഫീക്ക് പൊന്നാനിക്കു സമര്‍പ്പിച്ചു. മഹാത്മാ ഗാന്ധിയുടെ ചിത്ര രചനയിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രശസ്ത ചിത്രകാരന്‍ ഫ്രാന്‍സിസ് ആന്റണി കണ്ടങ്കൊണ്ടത്ത്, ബഹ്‌റൈനില്‍ സന്ദര്‍ശനത്തെത്തിയ മുതിര്‍ന്ന തിക്കോടിക്കാര്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.

പ്രസിഡന്റ് രാധാകൃഷ്ണന്‍, സെക്രട്ടറി രഞ്ജി സത്യന്‍, ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാന്‍ അസീല്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. അംഗങ്ങളുടെ കലാ കായിക പരിപാടിയും പരിപാടിക്ക് മികവേകി. ബഹ്‌റൈനിലെ വിവിധ മേഖലയിലെ സംഘടനാ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു.

Advertisment