മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്. ബഹ്‌റൈന്‍ ) സംഘടിപ്പിക്കുന്ന മെംബേര്‍സ് നൈറ്റ് ബാംസുരി സീസണ്‍ ടു ഇന്‍ അസോസിയേഷന്‍ വിത്ത് ഐമാക്ക് ബി.എം.സി. 2024 നവംബര്‍ 15 വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ കെ.സി.എ. ഹാളില്‍ (ബഹ്‌റൈന്‍ കേരളീയ സമാജത്തിനടുത്ത്) നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കെ.പി.എഫ്. മെമ്പര്‍മാരും കുടുംബാംഗങ്ങളും അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികളായ നൃത്ത നൃത്ത്യങ്ങള്‍ തിരുവാതിര, ഒപ്പന, കരോക്കെ ഗാനങ്ങള്‍, മിമിക്രി മുതലായവയും ആരവം നാടന്‍ പാട്ട് സംഘം അണിയിച്ചൊരുക്കുന്ന നാടന്‍ പാട്ടുകളും ഉണ്ടായിരിക്കുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ അരുണ്‍ പ്രകാശ് അറിയിച്ചു.
ചടങ്ങില്‍ കെ.പി.എഫ്. പ്രസിഡന്റ്് ജമാല്‍ കുറ്റിക്കാട്ടില്‍, ജനറല്‍ സെക്രട്ടറി ഹരീഷ് പി.കെ, ട്രഷറര്‍ ഷാജി പുതക്കുടി, രക്ഷാധികാരി യു.കെ. ബാലന്‍, ലേഡീസ് വിംഗ് കണ്‍വീനര്‍ രമാ സന്തോഷ് എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍, മീഡിയാ കണ്‍വീനര്‍ സത്യന്‍ പേരാമ്പ്ര എന്നിവര്‍ ചേര്‍ന്ന് പോസ്റ്റര്‍ പ്രകാശനം ചെയ്തു.
പ്രോഗ്രാമിന് ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികള്‍ അറിയിച്ചു.