New Update
/sathyam/media/media_files/v6ClFwXOYX6UvJmAKrWf.jpg)
മനാമ: മനാമ സൂഖ് തീപ്പിടുത്തത്തിന് ഇരയായ ചെറുകിട ഷോപ്പുകളില്‍ ജോലി ചെയ്യുന്ന അഞ്ച് പേര്‍ക്ക് ഇന്ത്യന്‍ എംബസി നാട്ടിലേക്ക് പോകാനുള്ള എയര്‍ ടിക്കറ്റുകള്‍ നല്‍കി.
Advertisment
ഐ.സി.ആര്‍.എഫ്. മുന്‍കൈയെടുത്ത് ഇന്ത്യന്‍ എംബസിയില്‍ വിളിച്ചു ചേര്‍ത്ത മീറ്റിങ്ങില്‍ തീപിടുത്തത്തിന് ഇരയായവരെ സഹായിക്കാനായി ഉണ്ടാക്കിയ കമ്മിറ്റിയുടെ അഭ്യര്‍ത്ഥന പ്രകാരം നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരോട് അപേക്ഷ നല്‍കാന്‍ എംബസി ആവശ്യപ്പെടുകയായിരുന്നു.
മനാമ കെ സിറ്റിയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസി നല്‍കിയ ആദ്യ ബാച്ച് എയര്‍ ടിക്കറ്റുകള്‍ ഐ.സി.ആര്‍.എഫ്. പ്രതിനിധികള്‍ സഹായ കമ്മിറ്റിക്ക് കൈമാറി. തുടര്‍ന്ന് പ്രസ്തുത ടിക്കറ്റുകളും സഹായ കമ്മിറ്റിയുടെ പ്രത്യേക സാമ്പത്തിക സഹായവും നാട്ടിലേക്ക് പോകുന്നവരെ ഏല്‍പ്പിച്ചു.