/sathyam/media/media_files/2024/11/06/KtqvM3N5qR03J1yZJB8W.jpg)
മനാമ: പാലക്കാട്ടെ റെയ്ഡിന്റെ പേരിലുള്ള പൊറാട്ട് നാടകം അപലപനീയമെന്ന് ഒഐസിസി ബഹ്‌റൈന്‍ പാലക്കാട് ജില്ല കമ്മിറ്റി അപലപിച്ചു.
പോലീസ് റൈഡ് എന്ന പേരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ അര്‍ദ്ധ രാത്രി പരിശോധന നടത്തിയത് അപലപനീയമാണെന്ന് ബഹ്റൈന്‍ ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. വനിത നേതാക്കന്മാരുടെ മുറികള്‍ അര്‍ദ്ധ രാത്രി പുരുഷ പോലീസിനെ കൊണ്ട് തുറപ്പിക്കുകയും വേഷം പോലും മാറാന്‍ അനുവദിക്കാതെയും സ്വകാര്യതയെ മാനിക്കാതെ പുരുഷന്മാരെ കൊണ്ട് പെട്ടികള്‍ പരിശോധിപ്പിക്കുകയും ചെയ്ത നടപടി സ്ത്രീ വിരുദ്ധവും പരിഷ്‌കൃത സമൂഹത്തിന് ചേരാത്തതുമാണ്.
ഐക്യ ജനാധിപത്യ മുന്നണി പാലക്കാട് വലിയ വിജയത്തിലേക്ക് നീങ്ങുകയാണെന്ന യാഥാര്‍ഥ്യം ഇടതുപക്ഷത്തെയും ബിജെപി ക്യാമ്പിനെയും ഒരു പോലെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. അത് കൊണ്ടാണ് സംയുക്തമായി ഐക്യ ജനാധിപത്യ മുന്നണിക്കെതിരായ പൊറാട്ട് നാടകങ്ങള്‍ക്ക് അവര്‍ മുതിരുന്നത്. ഇത്തരം ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രബുദ്ധരായ പാലക്കാട്ടെ ജനങ്ങള്‍ വോട്ടിലൂടെ മറുപടി പറയുമെന്നും ഐക്യ ജനാധിപത്യ മുന്നണിയുടെ പാലക്കാട്ടെ സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് ഉജ്ജ്വല വിജയം കൈവരിക്കുമെന്നും ജില്ല പ്രസിഡന്റ് സല്‍മാനുല്‍ ഫാരിസ്, ജനറല്‍ സെക്രട്ടറി നിസാര്‍ കുന്നംകുളത്തിങ്ങല്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.