/sathyam/media/media_files/XdnF8jyuIcnYtDyzM2QX.jpg)
ബഹ്‌റൈന്‍: ഏഷ്യന്‍ രാജ്യം തെരയുന്ന അന്താരാഷ്ട്ര കുറ്റവാളിയായ വനിത ബെഹ്‌റൈനില്‍ അറസ്റ്റില്‍. മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങള്‍ നടത്തിയ ഇവര്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ്‌നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ആഭ്യന്തര മന്ത്രാലയമാണ് വിവരം പുറത്തു വിട്ടത്. ബെഹ്‌റൈനുമായി മികച്ച ബന്ധം പുലര്‍ത്തുന്ന ഒരു സൗഹൃദ രാജ്യം തെരയുന്ന ഏഷ്യന്‍ വനിതയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്റര്‍ നാഷണല്‍ ആന്‍ഡ് ഇന്റര്‍പോള്‍ അഫയേഴ്‌സ് ഡയറക്ടറേറ്റ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കണക്ഷന്‍ എക്കണോമിക്‌സ് ഇലക്‌ട്രോണിക്‌സ് സെക്യൂരിറ്റിയുടെ സെര്‍ച്ച് ആന്‍ഡ് ഇന്‍വസ്റ്റിഗേഷന്‍ ഡയറക്ടറേറ്റിന്റെയും സഹകരണത്തോടെയായിരുന്നു അറസ്റ്റ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വനിതയെ സുരഷാ അധികാരികള്‍ക്ക് കൈമാറിയതായി പോലീസ് അറിയിച്ചു.
മറ്റൊരു കേസില്‍ ഷാഫു, ഹാഷിഷ് എന്നീ മയക്കുമരുന്നുകള്‍ കൈവശം വച്ച 21, 22 വയസുള്ള യുവാക്കളെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 18,000 ദിനാറിന്റെ മയക്കു മരുന്നുകള്‍ പിടികൂടി.
ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് ആന്റി നാര്‍ക്കോട്ടിക് ഡയറക്ടറേറ്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവാക്കള്‍ പിടിയിലായത്.