ബഹ്‌റൈൻ : കുടുംബ സംഗമത്തിന്റെ ഭാഗമായി ടെന്റ് പാർട്ടി നടത്തി ബഹ്‌റൈൻ മലയാളി കുടുംബം. ടെന്റ് പാർട്ടിയോട് അനുബന്ധിച്ചു നടന്ന സാം സ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് ശ്രീമതി ധന്യ സുരേഷ്, സെക്രട്ടറി പ്രജിത്ത് പീതാംബരൻ, ട്രഷറർ ലിഥുൻ, വൈസ് പ്രസിഡന്റ് ബാബു, ജോയിന്റ് സെക്രട്ടറി രാജേഷ്, ജയേഷ് താന്നിക്കൽ , അസിസ്റ്റന്റ് ട്രഷറർ സുരേഷ്,മീഡിയ സെൽ കൺവീനർ ആനന്ദ്. വി. നായർ,
എന്റർടൈൻമെന്റ് സെക്രട്ടറി എം എസ് പി നായർ, സ്‌പോർട് വിംഗ് കൺവീനർ പ്രദീപ് പ്രതാപൻ, മെമ്പർഷിപ് സെക്രട്ടറി ഇഖ്ബാൽ, എന്റർടൈൻമെന്റ് അസിസ്റ്റന്റ് സെക്രട്ടറി സുഹറ എന്നിവരും ഒപ്പം മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.
സാംസ്കാരിക സമ്മേളന വേദിയിൽ വച്ച് ടെന്റ് സ്പോൺസർ ചെയ്ത മൂത്താട്ട് ജ്വലറി മനാമ ഉടമയും ബിഎംകെ എക്സിക്യൂട്ടീവ് അംഗവുമായ ശ്രീ ബിനോയ് അവർകളെ സെക്രട്ടറിയും, ട്രഷററും മൊമെന്റോ നൽകി ആദരിച്ചു ഒപ്പം അദ്ദേഹത്തിന്റെ കുടുംബാങ്ങങ്ങളെയും ബിഎംകെ അനുമോദിച്ചു.
ടെന്റ് പാർട്ടി കോർഡിനേറ്ററും ബിഎംകെ യുടെ സ്പോർട്സ് വിംഗ് കൺവീനർ കൂടി ആയ ശ്രീ പ്രദീപ് പ്രതാപനെയും മൊമെന്റോ നൽകി ആദരിച്ചു. ടെന്റ് പരിപാടിയുടെ ഭാഗമായി ആസ്വാദക ഹൃദയങ്ങൾ കീഴടക്കി പിങ്ക് ബാങ്കിന്റെ സംഗീത വിരുന്നും ഉണ്ടായിരുന്നു.