/sathyam/media/media_files/2025/12/05/b6b590a6-91d1-41ee-b77b-0eaaffa232a0-2025-12-05-19-29-38.jpg)
മനാമ: മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം സ്വദേശിയും ബഹ്റൈൻ പ്രവാസിയുമായ എരിഷ് ലാറിൻ പി, India Book of Records, Asia Book of Records എന്നിവയ്ക്കുശേഷം ഇപ്പോൾ Genius Book of Records-ലും നേട്ടം സ്വന്തമാക്കി.
/filters:format(webp)/sathyam/media/media_files/2025/12/05/90a86736-36bc-4132-81d8-b7b50dba22b6-2025-12-05-19-32-45.jpg)
മാത്രം 1 വയസും 7 മാസവും പ്രായമുള്ള എരിഷിന്, Genius Book of Records “Genius Star” ബഹുമതി നൽകി ആദരിച്ചു.ളരെ ചെറുപ്പത്തിൽ തന്നെ പച്ചക്കറികൾ, ജ്യാമിതീയ രൂപങ്ങൾ മൃഗങ്ങൾ, രാജ്യങ്ങളുടെ ദേശീയ പതാകകൾ എന്നിവ കൃത്യതയോടെ തിരിച്ചറിയുന്ന അപൂർവ കഴിവിനാണ് ഈ അംഗീകാരം. ഇതിന് ലഭിച്ച ഔദ്യോഗിക റെക്കോർഡിന്റെ പേര്:
Youngest to identify maximum number of vegetables, shapes, animals, country flags”
അതോടൊപ്പം India Book of Records അവാർഡും WorldKings Top Records 2025 പട്ടികയിലും എരിഷ് സ്ഥാനം നേടി.
/filters:format(webp)/sathyam/media/media_files/2025/12/05/2b74f209-c0e8-4ab9-8f23-370597cd1004-2025-12-05-19-36-36.jpg)
എരിഷിന്റെ പിതാവ് ഹസീം പിയും അമ്മ ശബാനയും കുറ്റിപ്പുറം സ്വദേശികളാണ്. ഇവർ ഇപ്പോൾ ബഹ്റൈനിൽ താമസിക്കുന്നു. മകളുടെ ഈ നേട്ടത്തിൽ തങ്ങൾ അതീവ അഭിമാനവും സന്തോഷവും പുലർത്തുന്നതായി അവർ അറിയിച്ചു. കുട്ടിയുടെ ഭാവി പഠനത്തെയും സൃഷ്ടിപരമായ വളർച്ചയെയും തുടർന്നും പിന്തുണയ്ക്കുമെന്ന് മാതാപിതാക്കൾ കൂട്ടിച്ചേർത്തു. പിതാവ് ഹസീം മാതാവ് ശബന ബഹറൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം മെമ്പർ കൂടിയാണ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us