ബഹ്റെെനിലെ മലയാളികളായ വെെദീകരുടെ കൂട്ടായ്മ രൂപീകരിച്ചു

New Update
baharin sabha

ബഹ്‌റൈൻ : വിവിധ ക്രെെസ്തവസഭകളുടെ ബഹ്റെെനിലെ പള്ളികളിലെ മലയാളി വെെദീകർ ഒന്നിച്ചുകൂടിയത്.  ഇന്നലെ സെഗയയിലെ സെൻറ് പോൾസ് മാർത്തോമാ ദെെവാലയത്തിലാണ്  വെെദീകസംഗമം നടന്നത്. 

Advertisment

മലങ്കര യാക്കോബായ ,ഓർത്തോഡോക്സ്,കത്തോലിക്ക,CSI മലയാളി പാരിഷ്,CSI സൗത്ത് കേരള, മാർത്തോമാ, ക്നാനായ തുടങ്ങിയ സഭകളിലെ മലയാളി വെെദീകർ ഒന്നുചേർന്നപ്പോൾ വേറിട്ട ഒരനുഭവമായി.ഈ രാജ്യത്തിനുവേണ്ടിയും,ഭരണാധികാരികൾക്കുവേണ്ടിയും പ്രത്യേകപ്രാർത്ഥനയും നടന്നു.

റവ.ഫാദർ ജേക്കബ് തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ,ഫാദർ മാത്യൂ ചാക്കോ സ്വാഗതം ആശംസിച്ചു. സേക്രട്ട്ഹാർട്ട് പാരിഷ് പ്രീസ്ററ്  ഫാദർ,ഫ്രാൻസിസ് ജോസഫ് ധ്യാനപ്രസംഗം നടത്തി.സെൻ്റ് പീറ്റേഴ്സ് യാക്കോബായ സിറിയൻ ഓർത്തോഡോക്സ് പള്ളിയിൽ നിന്നും  ട്രാൻസ്ഫറായി പോകുന്ന ഫാദർ ജോൺസ് ജോൺസന് യാത്രയയപ്പും വന്ദ്യ സ്ലീബാ പോൾ കോർ എപ്പിസ്കോപ്പയ്ക്ക് സ്വീകരണവും നൽകി.

ഫാദർ ജേക്കബ് കല്ലുവിള, ,ഫാദർ ബിജു  ജോൺ,ഫാദർ തോമസ്കുട്ടി,ഫാദർ മാത്യൂ ഡേവിഡ്,ഫാദർ അനൂപ് സാം. തുടങ്ങിയവർ സംസാരിച്ചു,ഫാദർബിബിൻസ്   മാത്യൂ നന്ദി രേഖപ്പെടുത്തി.

Advertisment