മനാമ:ഈന്താട് പ്രദേശത്ത് ബഹ്റൈനിലെ പ്രവാസികൾക്ക് വേണ്ടിയുള്ള കൂട്ടായ്മക്ക് മനാമ എക്സ്പ്രസ്സ് റെസ്റ്ററന്റ് ഹാളിൽ വെച്ച് ആദ്യ യോഗം നടന്നു. ഷംഷാദ് കാക്കൂർ സ്വാഗതം പറഞ്ഞ പരിപാടിയിൽ, റിയാസ് ടി കെ അധ്യക്ഷത വഹിച്ചു. മുഹമ്മദ് റാഫി യോഗം ഉദ്‌ഘാടനം ചെയ്ത് സംസാരിച്ചു.
ഈന്താട് പ്രദേശത്തുകാരുടെ കമ്മിറ്റി രൂപീകരണം വരും ദിവസങ്ങളിൽ നടത്തുന്നതായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.കൂട്ടായ്മ യുടെ ലക്ഷ്യങ്ങളെക്കുറിച്ചും, ഭാവി പരിപാടികളെ ക്കുറിച്ചും വിശദമായി യോഗം ചർച്ച ചെയ്തു. പരിപാടിയിൽ അതിഥികളായി നാട്ടിൽ നിന്നും എത്തിയ മുഹമ്മദിനെയും, സൗദിയിൽ നിന്നും എത്തിയ റഷീദ് പറമ്പോനയെയും സ്നേഹോപഹാരം നൽകി ആദരിച്ചു.
അബ്ദുൽ റഷീദ് , അഷ്‌റഫ്, രാജേഷ്, നസീർ പി കെ , അബ്ദുൽ സലാം, സുബിനാസ്, അൻസാർ, ജസീൽ പറമ്പത്ത് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.