മനാമ : ബഹ്‌റൈനിൽ മലയാളി നിര്യാതനായി. എറണാകുളം പള്ളുരുത്തി സ്വദേശി സജീർ ചെറുകാര്യത്ത് സൈനുദ്ദീൻ (51) ആണ് മരണമടഞ്ഞത്.ഫോണിൽ ലഭിക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ച് എത്തിയപ്പോൾ, ഇന്ന് രാവിലെ ടുബ്ലിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
ഒരു സ്വകാര്യ സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജർ ആയി ചെയ്തു വരികയായിരുന്ന ഇദ്ദേഹം ബഹ്‌റൈൻ വെള്ളിയാഴ്ചയാണ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്.
മാതാവ്:റുക്കിയ ,ഭാര്യ: ഫാസില,മക്കൾ:അനാൻസജീർ ,അബുഅയാൻ സജീർ... നാട്ടിൽ കൊണ്ടുപോവുന്നതിൻ്റെ കാര്യങ്ങൾ നടക്കുന്നു.